
ജിദ്ദ:

സൗദിയിലെ നജ്റാനില് വെളളടാങ്ക് ദേഹത്ത് വീണ് മലയാളി യുവാവ് മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പ് സ്വദേശി കുറ്റിക്കാടന് സലാമിന്റെ മകന് ഷഹീദാ(23)ണ് മരിച്ചത്. കുടിവെളളം വിതരണം ചെയ്യുന്ന മിനി ലോറിയില് ഡ്രൈവറായിരുന്നു ഷഹീദ്. വെള്ളം പമ്പ് ചെയ്യുന്നതിനിടെ ടാങ്ക് ദേഹത്തേക്ക് മറിഞ്ഞ് വീണാണ് അപകടം സംഭവിച്ചത്. നടപടിക്രമങ്ങള് പൂര്ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.

