

ദോഹ: കഴിഞ്ഞ വര്‍ഷം മൂന്നാം പാദത്തില്‍ നിന്നും വ്യത്യസ്തമായി ഖത്തറിലെ ഹോട്ടല്‍ അക്കമഡേഷനില്‍ ഈ വര്‍ഷം നാല് ശതമാനം വളര്‍ച്ച. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28,200 ഹോട്ടല്‍ ബുക്കിംഗുകളാണുണ്ടായതെങ്കില്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ 29,200 ആയാണ് വര്‍ധിച്ചിരിക്കുന്നതെന്ന് ഖത്തര്‍ ടൂറിസം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ഡീലക്‌സ്, സ്റ്റാന്റേര്‍ഡ് ഹോട്ടല്‍ അപ്പാര്‍ട്ട്‌മെന്റ് വിഭാഗത്തിലാണ് ഉയര്‍ന്ന വളര്‍ച്ചയുണ്ടായത്- ഒന്‍പത് ശതമാനം.
ക്വാറന്റൈന്‍ ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചവ ഒഴികെ ഹോട്ടല്‍ താമസവും ആതിഥേയ മേഖലയും ഈ വര്‍ഷം 14 ശതമാനം വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് രേഖപ്പെടുത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവിലെ 54 ശതമാനവുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ വര്‍ഷം മൂന്നാം പാദത്തില്‍ ഒക്യുപെന്‍സി നിരക്ക് ശരാശരി 62 ശതമാനമാണ്.
ശരാശരി റൂം നിരക്കില്‍ 406 റിയാലിലേക്ക് 13 ശതമാനം വളര്‍ച്ചയും വരുമാനത്തില്‍ 29 ശതമാനം വര്‍ധനവ് 286 റിയാലുമായി ഉയര്‍ന്നിട്ടുണ്ട്.
ഷോപ്പ് ഖത്തര്‍ 2021 പ്രമോഷനുകളും ഖത്തര്‍ ടൂറിസത്തില്‍ റജിസ്റ്റര്‍ ചെയ്ത എല്ലാ ഹോട്ടലുകളും ഖത്തര്‍ ക്ലീന്‍ സര്‍ട്ടിഫിക്കേഷന്‍ നേടിയതും ജൂലൈയില്‍ അതിര്‍ത്തികള്‍ വീണ്ടും തുറക്കുന്നതും പോലുള്ള വിവിധ ഘടകങ്ങള്‍ ആതിഥേയ മേഖലയുടെ വീണ്ടെടുക്കലിന് കാരണമായി.
അന്തര്‍ദേശീയ യാത്രകള്‍ പുനഃരാരംഭിക്കുമ്പോള്‍ രാജ്യം സന്ദര്‍ശകരുടെ എണ്ണത്തില്‍ ക്രമാനുഗതമായ വര്‍ധനവിന് സാക്ഷ്യം വഹിക്കാന്‍ സാധ്യതയുണ്ട്. ഫിഫ അറബ് കപ്പ് 2021, ഖത്തറിലെ ആദ്യത്തെ ഫോര്‍മുല വണ്‍ ഇവന്റ്, ഖത്തര്‍ ഇന്റര്‍നാഷണല്‍ പോലുള്ള ജനപ്രിയ പരിപാടികള്‍ തുടങ്ങിയവയ്‌ക്കെല്ലാം രാജ്യം ആതിഥ്യം വഹിക്കുന്നതും മേഖലയുടെ വളര്‍ച്ചയ്ക്ക് കാരണമാണ്.

