Connect with us

Community

അവധി ആഘോഷിക്കാന്‍ കുടുംബത്തോടൊപ്പം കുവൈത്തില്‍ നിന്നും ഖത്തറിലെത്തിയ മലയാളി മരിച്ചു

Published

on


ദോഹ: കുവൈത്തില്‍ എഞ്ചിനീയറായി ജോലി ചെയ്യുന്ന ആലപ്പുഴ കായംകുളം പൊന്‍വാണിഭം മുളമൂട്ടില്‍ ഹൗസില്‍ എബ്രഹാം മാത്യൂസ് (61) ഹൃദയാഘാതത്തെ തുടര്‍ന്ന് ഖത്തറില്‍ നിര്യാതനായി. കുവൈത്തില്‍ നിന്നും അവധി ആഘോഷിക്കാന്‍ കുടുംബ സമേതം ഖത്തറിലെത്തിയതായിരുന്നു.

ഭാര്യ: മിനി മേരി മാത്യൂസ്. പിതാവ്: മത്തായി മാത്യൂസ്, മാതാവ്: സൂസന്‍ മാത്യൂസ്.

നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇന്ന് രാത്രി 1.45ന് ഖത്തര്‍ എയര്‍വേയ്‌സില്‍ മൃതദേഹം കൊച്ചിയിലേക്ക് കൊണ്ടുപോകുമെന്ന് കെ എം സി സി ഖത്തര്‍ അല്‍ ഇഹ്സാന്‍ മയ്യിത്ത് പരിപാലന കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു.


error: Content is protected !!