Connect with us

Community

ചാലിയാര്‍ ദോഹ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു

Published

on


ദോഹ: ഖത്തറിലെ പ്രമുഖ പരിസ്ഥിതി സംഘടനയായ ചാലിയാര്‍ ദോഹയുടെ 2024- 2026 വര്‍ഷത്തേക്കുള്ള പുതിയ കമ്മറ്റി നിലവില്‍ വന്നു. ഭാരത് ടേസ്റ്റ് ഹോട്ടലില്‍ നടന്ന കൗണ്‍സില്‍ യോഗത്തില്‍ സി ടി സിദ്ധിഖ് ചെറുവാടി പ്രസിഡണ്ടും സാബിഖുസ്സലാം എടവണ്ണ ജനറല്‍ സെക്രട്ടറിയും അബ്ദുല്‍ അസീസ് ചെറുവണ്ണൂര്‍ ട്രഷററുമായ കമ്മിറ്റിയാണ് തെരഞ്ഞെടുക്കപ്പെട്ടത്.

സഹ ഭാരവാഹികളായി ജൈസല്‍ വാഴക്കാട്, പി എന്‍ എം ജാബിര്‍ ബേപ്പൂര്‍, റഷീദ് അലി പോത്ത്കല്ല്, സജാസ് കടലുണ്ടി, ബുജൈര്‍ ഊര്‍ങ്ങാട്ടിരി എന്നിവര്‍ വൈസ് പ്രസിഡണ്ടുമാരും ശരത്ത് പൊന്നേംപാടം വാഴയൂര്‍, ഷാജി പി സി കീഴുപറമ്പ്, അബ്ദുറഹ്‌മാന്‍ പി സി മമ്പാട്, മുജീബുറഹ്‌മാന്‍ ചീക്കോട്, നൗഫല്‍ അമാന്‍ കാവന്നൂര്‍ എന്നിവര്‍ സെക്രട്ടറിമാരുമായി തെരഞ്ഞെടുക്കപ്പെട്ടു.

ചാലിയാര്‍ ദോഹ മാനേജ്മെന്റ് കമ്മിറ്റിയിലേക്ക് രജീഷ് പോത്തുകല്ല്, അശ്‌റഫ് സി മമ്പാട്, സലീം റോസ് എടവണ്ണ, തൗസീഫ് കാവന്നൂര്‍, മുഹമ്മദ് നിയാസ് ഊര്‍ങ്ങാട്ടിരി, അമീര്‍ ഷാജി അരീക്കോട്, സാദിഖ്അലി കൊന്നാലത്ത് കൊടിയത്തൂര്‍, നസ്റുദ്ധീന്‍ ചീക്കോട്, റാഷില്‍ വാഴക്കാട്, ആസിഫ് വാഴയൂര്‍, ഇല്ലിയാസ് ചെറുവണ്ണൂര്‍, ഹനീഫ കടലുണ്ടി, റൗഫ് ബേപ്പൂര്‍, റസാഖ് രാമനാട്ടുകര, ശബീര്‍ എം ടീ കീഴുപറമ്പ് എന്നിവരെയും തെരഞ്ഞെടുത്തു.

ചീഫ് അഡൈ്വസറായി സമീല്‍ അബ്ദുല്‍ വാഹിദിനെയും അഡൈ്വസറി ബോര്‍ഡ് അംഗങ്ങളായി സിദ്ധിഖ് വാഴക്കാട്, ഹൈദര്‍ ചുങ്കത്തറ എന്നിവരെയും തെരഞ്ഞെടുത്തു.

ചാലിയാര്‍ ദോഹ മുഖ്യരക്ഷാധികാരിയായി ഷൗക്കത്തലി താജിനെയും രക്ഷാധികാരികളായി സിദ്ധിഖ് പുറായില്‍, മനാഫ് എടവണ്ണ, ഇ എ നാസര്‍, അജ്മല്‍ അരീക്കോട്, നൗഫല്‍ കട്ടയാട്ട് എന്നിവരെയും തെരഞ്ഞെടുത്തു.

ഖത്തറിലെ സാമൂഹിക സാംസ്‌കാരിക മേഖലയിലെ പ്രമുഖ വ്യക്തിത്വം സുലൈമാന്‍ മദനി വരണാധികാരിയായി രതീഷ് കക്കോവ്, ഡോ. ഷഫീഖ് താപ്പി എന്നിവരുടെ സഹായത്തോടെ നടപടി ക്രമങ്ങള്‍ നിയന്ത്രിച്ചു. പ്രസിഡന്റ് സമീല്‍ അബ്ദുല്‍ വാഹിദ് ചാലിയം അധ്യക്ഷത വഹിച്ച കൗണ്‍സില്‍ മീറ്റിങ്ങില്‍ ജനറല്‍ സെക്രട്ടറി സി ടി സിദ്ധിഖ് കഴിഞ്ഞ രണ്ടര വര്‍ഷക്കാലത്തെ പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ ജാബിര്‍ ബേപ്പൂര്‍ സാമ്പത്തിക റിപ്പോര്‍ട്ടും അവതരിപ്പിച്ചു

13 വര്‍ഷത്തെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന ചാലിയാര്‍ ദോഹ വൈസ് പ്രഡിഡന്റ് രതീഷ് കക്കോവിന് പ്രസ്തുത യോഗത്തില്‍ യാത്രയയപ്പു നല്‍കി. ചാലിയാര്‍ ദോഹ മുഖ്യ രക്ഷാധികാരി ഷൗകത്തലി ടിഎജെയും ഭാരവാഹികളും ചേര്‍ന്ന് സ്‌നേഹോപഹാരവും സമ്മാനിച്ചു.

പുതിയ കമ്മിറ്റിക്ക് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് മുഖ്യരക്ഷാധികാരി ഷൗക്കത്തലി താജ് രാമനാട്ടുകര, വി സി മഷ്ഹൂദ് വാഴയൂര്‍, സിദ്ധീഖ് വാഴക്കാട് തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.


error: Content is protected !!