

ദോഹ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഖത്തര്‍ പ്രൊവിന്‍സ് വിശുദ്ധ റമദാന്‍ മാസത്തില്‍ അംഗങ്ങള്‍ക്കും കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കുമായി വിപുലമായ നോമ്പുതുറ സംഘടിപ്പിച്ചു.

ഐ സി സി അശോക ഹാളില്‍ നടന്ന ഇഫ്താര്‍ സംഗമത്തില്‍ ഇന്ത്യന്‍ അംബാസിഡര്‍ വിപുല്‍ മുഖ്യാതിഥിയായി പങ്കെടുത്തു. അംബാസഡര്‍ വേള്‍ഡ് മലയാളി കൗണ്‍സിലിനെ അഭിനന്ദിക്കുകയും വിരുന്നില്‍ പങ്കെടുക്കാനായി എത്തിചേര്‍ന്നവര്‍ക്ക് റമദാന്‍ ആശംസകള്‍ നേരുകയും ചെയ്തു.

എം എ ഫരീദ് പരിശുദ്ധ റമദാനിലെ നോമ്പനുഷ്ടാനത്തിന്റെയും നോമ്പു തുറയുടേയും ഉദ്ദേശ്യലക്ഷ്യങ്ങളെ കുറിച്ച് റമദാന്‍ സന്ദേശം നല്‍കി.

കമ്മ്യുണിറ്റി നേതാക്കളായ എ പി മണികണ്ഠന്‍, ഷാനവാസ് ബാവ, ഇ പി അബ്ദുല്‍ റഹമാന്‍, മോഹന്‍കുമാര്‍, ദീപക് ഷെട്ടി, ഡോ. മോഹന്‍ തോമസ്, കെ എം വര്‍ഗ്ഗീസ്, ജാഫര്‍ഖാന്‍, മിലന്‍ അരുണ്‍, ടി വി പ്രസാദ്, ബോബന്‍ വര്‍ക്കി, സജീവ് സത്യശീലന്‍, കെ കെ ഉസ്മാന്‍ തുടങ്ങിയവരും വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ മുഴുവന്‍ ഭാരവാഹികളും കുടുംബാംഗങ്ങളും വിവിധ സംഘടന പ്രതിനിധികളുമുള്‍പ്പെടെ മുന്നൂറോളം പേര്‍ പങ്കെടുത്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ചെയര്‍മാന്‍ വി എസ് നാരായണന്‍, പ്രസിഡണ്ട് സുരേഷ് കരിയാട്, ജനറല്‍ സെക്രട്ടറി കാജല്‍, വൈസ് ചെയര്‍മാന്‍മാരായ സിയാദ് ഉസ്മാന്‍, ജബി കെ ജോണ്‍, വൈസ് പ്രസിഡണ്ട് സാം കുരുവിള, ട്രഷറര്‍ ജോണ്‍ ഗില്‍ബേര്‍ട്ട്, സെക്രട്ടറിമാരായ ലിജി, സെനിത്ത്, വിമന്‍സ് ഫോറം പ്രസിഡണ്ട് ഡോ. ഷീല ഫിലിപ്പോസ്, ഗ്ലോബല്‍ വൈസ് പ്രസിഡണ്ട് ഷഹാന, യൂത്ത് ഫോറം പ്രസിഡണ്ട് ഫാസില്‍, ജനറല്‍ സെക്രട്ടറി വിപിന്‍ പുത്തൂര്‍, സെക്രട്ടറി സുബിന, കണ്‍വീനര്‍മാരായ രഞ്ജിത്ത്, വിനോദ്, ചരിഷ്മ, അബ്ദുറൗഫ് കൊണ്ടോട്ടി, റിയാസ് ബാബു, ഗ്ലോബല്‍ ടാസ്‌ക് ഫോര്‍സ് മെമ്പര്‍ ഷംസുദ്ധീന്‍, അബ്ദുല്‍ ഗഫൂര്‍, ജിജി ജോണ്‍, ജോയ് പോള്‍, ഫയാസ്, സുരേഷ് കുമാര്‍, ഹരികുമാര്‍, ദീപക് എന്നിവര്‍ ഇഫ്താര്‍ സംഗമ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

