

ദോഹ: ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ (ഐ സി ബി എഫ്) നാല്‍പ്പതാം വാര്‍ഷികത്തിന്റെ ഭാഗമായി മാര്‍ച്ച് 22ന് റമദാന്‍ രക്തദാന ക്യാംപയിന്‍ സംഘടിപ്പിക്കുന്നു.

ഹമദ് മെഡിക്കല്‍ കോര്‍പറേഷനും സഫാരി മാളുമായി ചേര്‍ന്നു നടത്തുന്ന പരിപാടി രാത്രി എട്ടു മുതല്‍ 11 മണി വരെ അബൂ ഹമൂര്‍ സഫാരി മാളിലാണ് സംഘടിപ്പിക്കുന്നത്.

റമദാന്റെ പശ്ചാതലത്തില്‍ ദാനത്തിന്റേയും സഹാനുഭൂതിയുടേയും പ്രാധാന്യം ഓര്‍ക്കാമെന്നും ഔദാര്യം വര്‍ധിപ്പിക്കുകയും ആവശ്യമുള്ളവര്‍ക്ക് രക്തം ദാനം നല്‍കുകയും ചെയ്യാമെന്നും ഐ സി ബി എഫ് വാര്‍ത്താ കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.
രക്തദാന റജിസ്‌ട്രേഷന് 30674163, 77212911, 77867794 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.

