വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ കൗമാരക്കാരന്‍ അറസ്റ്റില്‍

Web Desk
1 Min Read

മുംബൈ: കഴിഞ്ഞ മൂന്ന് ദിവസങ്ങളില്‍ ഇന്ത്യന്‍ വിമാനങ്ങള്‍ക്ക് ബോംബ് ഭീഷണി മുഴക്കിയ സംഭവത്തില്‍ കൗമാരക്കാരനെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തു.

city exchange

സുഹൃത്തിന്റെപേരിലുണ്ടാക്കിയ വ്യാജ സാമൂഹ്യ മാധ്യമ അക്കൗണ്ടില്‍ നിന്നാണ് കൗമാരക്കാരന്‍ വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങള്‍ അയച്ചത്. സുഹൃത്തുമായുണ്ടായ തര്‍ക്കത്തിന് പ്രതികാരമായാണ് അയാളുടെ പേരില്‍ അക്കൗണ്ടുണ്ടാക്കി വ്യാജ സന്ദേശം നല്‍കിയതെന്നാണ് പൊലീസിന് ലഭിച്ച പ്രാഥമിക വിവരം.

ഛത്തീസ്ഗഡിലെ രാജ്‌നന്ദ്ഗാവില്‍ നിന്നുള്ള 17കാരനായ പതിനൊന്നാം ക്ലാസ് വിദ്യാര്‍ഥിയാണ് പിടിയിലായത്. കൗമാരക്കാരനേയും പിതാവിനേയും ചോദ്യം ചെയ്യുന്നതിന് പൊലീസ് മുംബൈയിലേക്ക് വിളിപ്പിക്കുകയായിരുന്നു.

കൗമാരക്കാരനെ കസ്റ്റഡിയിലെടുത്ത് ജുവനൈല്‍ ജസ്റ്റിസ് ബോര്‍ഡിന് മുന്നില്‍ ഹാജരാക്കി. ഇയാളെ പൊലീസ് അന്വേഷണത്തിനായി നാല് ദിവസത്തെ കസ്റ്റഡിയില്‍ വിട്ടു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!