ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ യുവത്വത്തിന്റെ ആഘോഷവുമായി കൂടല്‍ തുടങ്ങി

Web Desk
2 Min Read

തിരുവനന്തപുരം: മലയാളത്തിലാദ്യമായി ക്യാമ്പിങ്ങിന്റെ പശ്ചാത്തലത്തില്‍ ഒരുങ്ങുന്ന ചിത്രം ‘കൂടല്‍’ ചിത്രീകരണം തുടങ്ങി. യുവത്വത്തിന്റെ ആഘോഷവും അവര്‍ക്കിടയിലുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് അവതരിപ്പിക്കുന്നത്.

city exchange

ബിബിന്‍ ജോര്‍ജ് നായകനാകുന്ന ചിത്രം എല്ലാത്തരം പ്രേക്ഷകരെയും ആകര്‍ഷിക്കും വിധമാണ് ഒരുക്കുന്നത്. രസകരവും ഉദ്വേഗജനകവുമായ കഥാ സന്ദര്‍ഭങ്ങള്‍ക്കൊപ്പം ആവേശം നിറയ്ക്കുന്ന അഞ്ച് ഗാനങ്ങളും ചിത്രത്തിന്റെ ഹൈലൈറ്റാണ്. ‘ഒരു കാറ്റ് മൂളണ്..’ എന്ന വൈറല്‍ ഗാനത്തിലൂടെ ശ്രദ്ധേയനായ മണികണ്ഠന്‍ പെരുമ്പടപ്പും നായകന്‍ ബിബിന്‍ ജോര്‍ജ്ജും കൂടലില്‍ ഗാനങ്ങള്‍ പാടി അഭിനയിക്കുന്നു.

പി ആന്‍ഡ് ജെ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ജിതിന്‍ കെ വി നിര്‍മ്മിക്കുന്ന ചിത്രം ഷാനു കാക്കൂര്‍, ഷാഫി എപ്പിക്കാട് എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്നു. ചെക്കന്‍ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ ഷാഫി എപ്പിക്കാടാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്. മണ്ണാര്‍ക്കാട്, അട്ടപ്പാടി, കോയമ്പത്തൂര്‍,മ ലയാറ്റൂര്‍ എന്നിവയാണ് പ്രധാന ലൊക്കേഷനുകള്‍.

ബിബിനു പുറമെ മറീന മൈക്കിള്‍, റിയ, നിയ വര്‍ഗ്ഗീസ് എന്നിവര്‍ക്കൊപ്പം അനു സിത്താരയുടെ സഹോദരി അനു സോനാരയും മുഖ്യവേഷത്തില്‍ അഭിനയിക്കുന്നു. തമിഴിലെ പ്രശസ്ത സംവിധായകനായ കാര്‍ത്തിക് സുബ്ബരാജിന്റെ പിതാവ് ഗജരാജ് ഈ ചിത്രത്തില്‍ ഒരു പ്രധാനവേഷത്തില്‍ അഭിനയിക്കുന്നുണ്ട്.

- Advertisement -
Ad image

വിജിലേഷ്, വിനീത് തട്ടില്‍, വിജയകൃഷ്ണന്‍, കെവിന്‍, റാഫി ചക്കപ്പഴം, അഖില്‍ഷാ, സാം ജീവന്‍, അലി അരങ്ങാടത്ത്, ലാലി മരക്കാര്‍, സ്‌നേഹ വിജയന്‍, അര്‍ച്ചന രഞ്ജിത്ത്, ദാസേട്ടന്‍ കോഴിക്കോട് തുടങ്ങി റീല്‍സ്, സോഷ്യല്‍ മീഡിയ താരങ്ങളും നിരവധി പുതുമുഖങ്ങളും ചിത്രത്തിലുണ്ട്.

ഛായാഗ്രഹണം- ഷജീര്‍ പപ്പ, കോ റൈറ്റേഴ്സ്- റാഫി മങ്കട, യാസിര്‍ പരതക്കാട്, പ്രൊജക്ട് ഡിസൈനര്‍- സന്തോഷ് കൈമള്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- ഷൗക്കത്ത് വണ്ടൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- അസിം കോട്ടൂര്‍,
എഡിറ്റിങ്- ജര്‍ഷാജ് കൊമ്മേരി, കലാ സംവിധാനം- അസീസ് കരുവാരകുണ്ട്, മേക്കപ്പ്- ഹസ്സന്‍ വണ്ടൂര്‍, വസ്ത്രാലങ്കാരം- ആദിത്യ നാണു, സംഗീത സംവിധാനം- സിബു സുകുമാരന്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, ആല്‍ബിന്‍ എസ് ജോസഫ്, നിഖില്‍ അനില്‍കുമാര്‍, പ്രസാദ് ചെമ്പ്രശ്ശേരി, ബി ജി എം- സിബു സുകുമാരന്‍, ഗാനരചന- ഷിബു പുലര്‍ക്കാഴ്ച, ഇന്ദുലേഖ വാര്യര്‍, എം കൃഷ്ണന്‍ കുട്ടി, ഷാഫി, നിഖില്‍ അനില്‍കുമാര്‍, ഗായകര്‍- വിനീത് ശ്രീനിവാസന്‍, യാസിന്‍ നിസാര്‍, മണികണ്ഠന്‍ പെരുമ്പടപ്പ്, ഇന്ദുലേഖ വാര്യര്‍, അഫ്സല്‍ എപ്പിക്കാട്, ശില്പ അഭിലാഷ്, സൗണ്ട് ഡിസൈന്‍- വിഷ്ണു കെ പി, കോറിയോഗ്രാഫര്‍- വിജയ് മാസ്റ്റര്‍, സംഘട്ടനം- മാഫിയ ശശി, അസോസിയേറ്റ് ഡയറക്ടര്‍- മോഹന്‍ സി നീലമംഗലം, അസിസ്റ്റന്റ് ഡയറക്ടര്‍സ്- അനൈക ശിവരാജ്, പി ടി ബാബു, സത്യന്‍ ചെര്‍പ്പുളശ്ശേരി, യാസിര്‍ പരതക്കാട്, സ്റ്റില്‍സ്- രബീഷ് ഉപാസന, ലൊക്കേഷന്‍ മാനേജര്‍- ഉണ്ണി അട്ടപ്പാടി, പോസ്റ്റര്‍ ഡിസൈന്‍- മനു ഡാവിഞ്ചി, പി ആര്‍ ഒ- എം കെ ഷെജിന്‍, അജയ് തുണ്ടത്തില്‍.

Share This Article
Leave a Comment
error: Content is protected !!