പ്രീ ബുക്കിങ്ങില്‍ 2.5 കോടിയില്‍പ്പരം കളക്ഷനും ഹൗസ്ഫുള്‍ ഷോകളുമായി കിംഗ് ഓഫ് കൊത്ത 24ന്

Web Desk
1 Min Read

കൊച്ചി: മലയാള സിനിമയുടെ ചരിത്രത്തിലാദ്യമായി ഒരു സിനിമയുടെ ടിക്കറ്റ് ബുക്കിങ് തുടങ്ങിയതുമുതല്‍ ബുക്ക് മൈ ഷോയില്‍ ടിക്കറ്റ് വില്പനയില്‍ ട്രെന്‍ഡിങ്ങില്‍ നില്‍ക്കുന്ന ചിത്രമായി കിംഗ് ഓഫ് കൊത്ത.

city exchange

രാജു എന്ന കഥാപാത്രമായെത്തുന്ന പാന്‍ ഇന്ത്യന്‍ താരം ദുല്‍ഖര്‍ സല്‍മാന്റെ ഹൈ ബ്ജറ്റഡ് ചിത്രം തിയേറ്ററില്‍ എത്താന്‍ ഇനി രണ്ടു നാള്‍ മാത്രം. ന്യൂയോര്‍ക്കിലെ ടൈംസ് സ്‌ക്വയര്‍ മുതല്‍ ത്രിപ്പൂണിത്തുറ അത്തച്ചമയം ഘോഷയാത്രയില്‍ വരെ കിംഗ് ഓഫ് കൊത്തയുടെ സാന്നിധ്യം അറിയിച്ചു കൊണ്ടുള്ള പ്രചരണപരിപാടികള്‍ ചൂടേറുമ്പോള്‍ ദുബൈയിലെ ഓറിയോണ്‍ മാളില്‍ വൈകിട്ട് കിംഗ് ഓഫ് കൊത്തയുടെ താരങ്ങള്‍ ഒരുമിക്കുന്ന വമ്പന്‍ പ്രീ റിലീസ് ഇവന്റാണ് നടന്നത്.

ദുല്‍ഖറിന്റെ കരിയറിലെ ഏറ്റവും ചിലവേറിയ സിനിമ തിയേറ്റര്‍ എക്‌സ്പീരിയന്‍സ് സമ്മാനിക്കുന്ന മലയാളത്തിലെ കള്‍ട്ട് ക്ലാസ്സിക് ചിത്രമാണ്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ കിംഗ് ഓഫ് കൊത്തയുടെ പുലിക്കളി അരങ്ങേറും.

- Advertisement -
Ad image

ദുല്‍ഖര്‍ സല്‍മാന്റെ വേഫേറെര്‍ ഫിലിംസ് സീ സ്റ്റുഡിയോസ് എന്നിവര്‍ സംയുക്തമായി നിര്‍മ്മിക്കുന്ന കിംഗ് ഓഫ് കൊത്തയില്‍ ദുല്‍ഖറിനോടൊപ്പം ഐശ്വര്യാ ലക്ഷ്മി, ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ഗോകുല്‍ സുരേഷ്, ഷമ്മി തിലകന്‍, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ തുടങ്ങി വമ്പന്‍ താര നിരയാണ് ചിത്രത്തിലുള്ളത്. പി ആര്‍ ഒ: പ്രതീഷ് ശേഖര്‍.

Share This Article
Leave a Comment
error: Content is protected !!