

കൊച്ചി: കരീം സംവിധാനം ചെയ്യുന്ന ആരോ എന്ന ചിത്രത്തിന്റെ വശ്യത തുളുമ്പുന്ന ഗാനം പ്രേക്ഷകരിലേക്ക് എത്തി. വിത്രീ പ്രൊഡക്ഷന്‍സും അഞ്ജലി എന്റര്‍ടൈംമെന്റ്‌സിന്റെയും ബാനറില്‍ വിനോദ് ജി പാറാട്ട്, വി കെ അബ്ദുല്‍ കരീം, ബിബിന്‍ ജോഷ്വ ബേബി, സാം വര്‍ഗ്ഗീസ് ചെറിയാന്‍ എന്നിവരാണ് നിര്‍മ്മാതാക്കള്‍. ടീം അഞ്ജലി ജി കെ പിള്ള, ഡോ. രഞ്ജിത് പിള്ള, മുഹമ്മദ് ഷാ എന്നിവരാണ് മറ്റ് സഹനിര്‍മ്മാതാക്കള്‍.

റഷീദ് പാറക്കല്‍, കരീം എന്നിവര്‍ രചന നിര്‍വ്വഹിച്ചിരിക്കുന്നു. ഛായാഗ്രഹണം മാദേഷും എഡിറ്റിംഗ് നൗഫല്‍ അബ്ദുല്ലയും നിര്‍വഹിക്കുന്നു.

ജോജോ ജോര്‍ജ്, കിച്ചു ടെല്ലസ്, അനുമോള്‍, ജയരാജ് വാര്യര്‍, സുധീര്‍ കരമന, സുനില്‍ സുഗത, നവാസ് കലാഭവന്‍, ശിവജി ഗുരുവായൂര്‍, ടോഷ് ക്രിസ്റ്റി, ഹരീഷ്, അജീഷ് ജോണ്‍, മനാഫ് തൃശ്ശൂര്‍, ജാസ്മിന്‍ ഹണി, അഞ്ജു കൃഷ്ണ, അമ്പിളി, അനീഷ, മാസ്റ്റര്‍ ഡറിക്ക്രാജന്‍, അല്‍ത്താഫ് മനാഫ് എന്നിവരാണ് പ്രധാന വേഷത്തില്‍ അഭിനയിക്കുന്നത്.
റഫീഖ് അഹമ്മദ് എഴുതിയ ഗാനങ്ങള്‍ക്ക് ബിജിബാല്‍ സംഗീതവും പശ്ചാത്തല സംഗീതവും പകര്‍ന്നിരിക്കുന്നു. ആര്‍ട്ട് ഡയറക്ടര്‍- സുനില്‍ ലാവണ്യ. കോസ്റ്റിയും ഡിസൈനര്‍- പ്രദീപ് കടക്കശ്ശേരി. മേക്കപ്പ്- രാജീവ് അങ്കമാലി. പ്രൊഡക്ഷന്‍ ഡിസൈനര്‍- ബാദുഷ. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- താഹിര്‍ മട്ടാഞ്ചേരി. സൗണ്ട് ഡിസൈനര്‍- ആശിഷ് ഇല്ലിക്കല്‍. സ്റ്റില്‍സ്- സമ്പത്ത് നാരായണന്‍. സ്റ്റണ്ട്‌സ്- ബ്രൂസിലി രാജേഷ്. കൊറിയഗ്രാഫി-തമ്പിശിവ. ഡിസൈന്‍സ്- ആര്‍ട്ടോ കര്‍പസ്സ്. വാര്‍ത്താപ്രചരണം- എം കെ ഷെജിന്‍ ആലപ്പുഴ.

