
കൊച്ചി: ഉണ്ണി മുകുന്ദനെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ സിനിമയിലെ പുതിയ ഗാനം പുറത്തിറങ്ങി. ഹരിവരാസനം എന്ന ഗാനം ആലപിച്ചിരിക്കുന്നത് പ്രകാശ് പുത്തൂരാണ്. ക്ലീന്‍ യു സര്‍ട്ടിഫിക്കറ്റാണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ചിത്രം ഡിസംബര്‍ 30നു തിയേറ്ററുകളിലെത്തും. പാന്‍ ഇന്ത്യന്‍ ചിത്രമായാണ് ‘മാളികപ്പുറം’ പ്രേക്ഷകര്‍ക്ക് മുന്നില്‍ എത്തുക.

അടുത്തുടെ പുറത്തുവിട്ട ചിത്രത്തിന്റെ ട്രെയിലറും ‘ഗണപതി തുണയരുളുക’ എന്ന വരികളോടെ ആരംഭിക്കുന്ന ഗാനവും പ്രേക്ഷകപ്രീതി നേടിയിരുന്നു. അയ്യപ്പ ഭക്തന്റെ വേഷത്തിലാണ് ഉണ്ണി മുകുന്ദന്‍ പ്രത്യക്ഷപ്പെടുന്നത്.

അഭിലാഷ് പിള്ളയുടെതാണ് തിരക്കഥ. അമല പോളിന്റെ ‘കടാവാര്‍’ന് ശേഷം അഭിലാഷ് പിള്ള തിരക്കഥ ഒരുക്കിയ ചിത്രം ‘കാവ്യാ ഫിലിം കമ്പനി’യുടെയും ‘ആന്‍ മെഗാ മീഡിയ’യുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് നിര്‍മ്മിച്ചിരിക്കുന്നത്. അയ്യപ്പ ഭക്തയായ മാളികപ്പുറത്തമ്മയുടെ കഥയാണ് ചിത്രം പറയുന്നത്. ഇതൊരു ഫാന്റസി ഫാമിലി ഡ്രാമ വിഭാഗത്തില്‍ പെടുന്ന സിനിമയാണ്. ബാലതാരങ്ങളായ ശ്രീപഥും ദേവനന്ദയുമാണ് ചിത്രത്തിലെ സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ടൈറ്റില്‍ റോളാണ് ദേവനന്ദ കൈകാര്യം ചെയ്തിരിക്കുന്നത്.
അയ്യപ്പനെ കാണാന്‍ ആഗ്രഹിച്ചിറങ്ങുന്ന ഒരു കൊച്ചു പെണ്‍കുട്ടിയെ ചുറ്റിപറ്റിയാണ് കഥ സഞ്ചരിക്കുന്നത്. ഉണ്ണിമുകുന്ദനെ കൂടാതെ സൈജു കുറുപ്പ്, സമ്പത്ത് റാം, ടി ജി രവി, രഞ്ജി പണിക്കര്‍, മനോജ് കെ ജയന്‍, രമേശ് പിഷാരടി, ശ്രീജിത്ത് രവി, വിജയകൃഷ്ണന്‍, കലാഭവന്‍ ജിന്റോ, അജയ് വാസുദേവ്, അരുണ്‍ മാമന്‍, സന്ദീപ് രാജ് (വിക്രം ഫ്രെയിം), ആല്‍ഫി പഞ്ഞിക്കാരന്‍, മനോഹരി ജോയി, തുഷാര പിള്ള, മഞ്ജുഷ സതീഷ്, അശ്വതി അഭിലാഷ്, നമിത രമേശ് എന്നിവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളില്‍ എത്തുന്നു.
ഛായാഗ്രഹണം- വിഷ്ണു നാരായണന്‍, സംഗീതം, പശ്ചാത്തല സംഗീതം- രഞ്ജിന്‍ രാജ്, വരികള്‍- സന്തോഷ് വര്‍മ്മ, ബി കെ ഹരിനാരായണന്‍, എഡിറ്റിംഗ്- ഷമീര്‍ മുഹമ്മദ്, ആര്‍ട്ട്- സുരേഷ് കൊല്ലം, മേക്കപ്പ്- ജിത്ത് പയ്യന്നൂര്‍, കോസ്റ്റ്യൂം- അനില്‍ ചെമ്പൂര്‍, ആക്ഷന്‍ കൊറിയോഗ്രാഫി- സ്റ്റണ്ട് സില്‍വ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍- സഞ്ജയ് പടിയൂര്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- ബേബി പണിക്കര്‍, അസോസിയേറ്റ് ഡയറക്ടര്‍- രജീസ് ആന്റണി, ബിനു ജി നായര്‍, അസിസ്റ്റന്റ് ഡയറക്ടേഴ്‌സ്- ജിജോ ജോസ്, നന്തു പ്രകാശന്‍, ബിബിന്‍ എബ്രഹാം, കൊറിയോഗ്രാഫര്‍- ഷരീഫ്, സ്റ്റില്‍സ്- രാഹുല്‍ ടി, ലൈന്‍ പ്രൊഡ്യൂസര്‍- നിരൂപ് പിന്റോ, മാനേജര്‍സ്- അഭിലാഷ് പൈങ്ങോട്, സജയന്‍, ഷിനോജ്, പ്രമോഷന്‍ കണ്‍സള്‍ട്ടന്റ്- വിപിന്‍ കുമാര്‍.

