ത്രില്ലര്‍ ചിത്രം ‘കാനഗസട്ടം’ ഏകം ഒ ടി ടി ഡോട്ട് കോമില്‍

Web Desk
1 Min Read

ചെന്നൈ: തമിഴ് ത്രില്ലര്‍ ചിത്രം ‘കാനഗസട്ടം’ ഏകം ഒ ടി ടി ഡോട്ട് കോമില്‍ റിലീസായി. നവാഗതരായ കൃഷ്ണകുമാര്‍ കെ ജെ, യൂസഫ് സുല്‍ത്താന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സ്‌ക്രിപ്ടേസ് സ്റ്റുഡിയോസിന്റെ ബാനറില്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥ, തിരക്കഥ ഒരുക്കിയിരിക്കുന്നത് സംവിധായകര്‍ തന്നെയാണ്. നിര്‍മല്‍ രാജ് സംഗീതം ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രാഹണം, എഡിറ്റിംഗ് എന്നിവ കൈകാര്യം ചെയ്യുന്നത് സംവിധായകന്‍ കൃഷ്ണകുമാര്‍ ആണ്.
മദ്യപാനിയായ ഒരു ഭര്‍ത്താവിന് സൂര്യോദയത്തിനുമുമ്പ് ഒരു കുറ്റകൃത്യം മറക്കുന്നതിന് സഹായിക്കാന്‍ സുഹൃ

city exchange

ത്തുക്കളെ ബോധ്യപ്പെടുത്തണം. അതിനെ തുടര്‍ന്നുള്ള സംഭവങ്ങള്‍ അവരുടെ ജീവിതത്തെ എന്നന്നേക്കുമായി മാറ്റുന്നതാണ് ചിത്രത്തിന്റെ പ്രമേയം. യൂസഫ് സുല്‍ത്താന്‍, അഭിരാമി, കാര്‍ത്തിക് ഗിക്കി, രഞ്ജിത്ത് കുമാര്‍, ഗബ്രിയേല്‍ പെരസ്, മുകേഷ് ശൈലപ്പന്‍, മണി ശങ്കര്‍, ജോണ്‍സണ്‍ സോളമന്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ അഭിനയിക്കുന്നത്.
വാര്‍ത്ത പ്രചാരണം: പി ശിവപ്രസാദ്.

Share This Article
Leave a Comment
error: Content is protected !!