ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം ‘ലാലേട്ടന്‍’ ഏറ്റുവാങ്ങി

Web Desk
1 Min Read

ന്യൂഡല്‍ഹി: ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌ക്കാരം മോഹന്‍ലാല്‍ ഏറ്റുവാങ്ങി. 71-ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളോടൊപ്പമാണ് ദാദാ സാഹിബ് ഫാല്‍ക്കെ പുരസ്‌കാരവും വിതരണം ചെയ്തത്. രാഷ്ട്രപതി ദ്രൗപദി മുര്‍മുവില്‍ നിന്നും അഭിനേതാക്കള്‍ പുരസ്‌കാരങ്ങള്‍ ഏറ്റുവാങ്ങി.

city exchange

ഡല്‍ഹിയിലെ വിഗ്യാന്‍ ഭവനില്‍ നടന്ന ചടങ്ങിലാണ് ചലച്ചിത്ര മേഖലയിലെ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്‌കാരമായ ദാദാ സാഹിബ് ഫാല്‍ക്കെ അവാര്‍ഡ് മോഹന്‍ലാല്‍ ഏറ്റുവാങ്ങിയത്. മോഹന്‍ലാലിനെ ‘ലാലേട്ടന്‍’ എന്ന് അഭിസംബോധന ചെയ്തുകൊണ്ടായിരുന്നു എംഐബി സെക്രട്ടറി സഞ്ജയ് ജാജു സ്വാഗതം ആശംസിച്ചത്. മോഹന്‍ലാലിന്റെ ഭാര്യ സുചിത്രയും ചടങ്ങുകള്‍ക്ക് സാക്ഷ്യം വഹിക്കാന്‍ എത്തിയിരുന്നു.

പൂക്കാലം എന്ന സിനിമയിലെ അഭിനയത്തിന് മികച്ച സഹനടനുള്ള പുരസ്‌കാരം വിജയരാഘവനും ഉള്ളൊഴുക്കിലെ അഭിനയത്തിന് മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഉര്‍വശിയും ഏറ്റുവാങ്ങി. ഉള്ളൊഴുക്ക് തന്നെയാണ് മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടത്. ചിത്രത്തിന്റെ സംവിധായകന്‍ ക്രിസ്റ്റോ ടോമി പുരസ്‌കാരം ഏറ്റുവാങ്ങി.

2018 എന്ന ചിത്രത്തിലെ മോഹന്‍ദാസാണ് മികച്ച പ്രൊഡക്ഷന്‍ ഡിസൈനര്‍. പൂക്കാലം എന്ന ചിത്രത്തിലെ മിഥുന്‍ മുരളിയാണ് മികച്ച എഡിറ്റര്‍. നോണ്‍ ഫീച്ചര്‍ വിഭാഗത്തിലും മലയാളത്തിന് പുരസ്‌കാരമുണ്ട്. നേക്കല്‍ എന്ന ഡോക്യൂമെന്ററിക്ക് എം കെ രാംദാസ് പുരസ്‌കാരത്തിന് അര്‍ഹനായി.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!