കൊച്ചി- ദോഹ റൂട്ട് എയര്‍ ഇന്ത്യ പുനഃസ്ഥാപിക്കുന്നു

Web Desk
2 Min Read

കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ശൈത്യകാല സമയക്രമത്തില്‍ 66 സര്‍വീസുകള്‍ വര്‍ധിച്ചു

കൊച്ചി: കൊച്ചി ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് ലിമിറ്റഡ് (സിയാല്‍) 2025ലെ ശൈത്യകാല സമയക്രമം പ്രഖ്യാപിച്ചു. 2025 ഒക്ടോബര്‍ 26 മുതല്‍ 2026 മാര്‍ച്ച് 28 വരെയാണ് ഈ പുതിയ സമയക്രമം. ഇത് പ്രകാരം ആഴ്ചയില്‍ 1520 ഓപ്പറേഷനുകളാണ് ഉണ്ടായിരിക്കുക. നിലവിലെ വേനല്‍ക്കാല സമയക്രമത്തില്‍ 1454 സര്‍വീസുകളാണ് ഉള്ളത്.

city exchange

27 എയര്‍ലൈനുകളാണ് സിയാലില്‍ പ്രവര്‍ത്തിക്കുന്നത്. ആഴ്ചയില്‍ 49 സര്‍വീസുകളോടെ ഇന്‍ഡിഗോയാണ് അന്താരാഷ്ട്ര സര്‍വീസുകളില്‍ മുന്‍പന്തിയില്‍. എയര്‍ ഇന്ത്യ എക്സ്പ്രസ്- 47, ഇത്തിഹാദ്- 28, എയര്‍ ഏഷ്യ- 21, എയര്‍ അറേബ്യ അബുദാബി- 18, അകാശ- 17, എയര്‍ ഇന്ത്യ, എയര്‍ അറേബ്യ, എമിറേറ്റ്സ്, ഒമാന്‍ എയര്‍, സിംഗപ്പൂര്‍ എയര്‍ലൈന്‍സ് – 14 വീതം, കുവൈറ്റ് എയര്‍വെയ്‌സ്, ഖത്തര്‍ എയര്‍വെയ്‌സ്- 11 വീതം, സൗദിയ, തായ് എയര്‍ ഏഷ്യ- 10 വീതം, സ്‌പൈസ്‌ജെറ്റ്, ശ്രീലങ്കന്‍, മലേഷ്യ എയര്‍ലൈന്‍സ്- 7 വീതം, ജസീറ- 5, ഫ്ളൈ ദുബായ്, ഗള്‍ഫ് എയര്‍, ഐലന്‍ഡ് ഏവിയേഷന്‍, വിയറ്റ്ജെറ്റ്, മലിന്‍ഡോ- 4 വീതം, തായ് ലയണ്‍ എയര്‍- 3 എന്നിവയാണ് മറ്റ് അന്താരാഷ്ട്ര ഓപ്പറേറ്റര്‍മാര്‍.

അബുദാബിയിലേക്ക് മാത്രം ആഴ്ചയില്‍ 67 സര്‍വീസുകള്‍ ഉണ്ടായിരിക്കും. ദുബായിലേക്ക് 45ഉം ദോഹ (38), കോലാലംപൂര്‍ (32), മസ്‌ക്കറ്റ് (25), ഷാര്‍ജ (21), സിങ്കപ്പൂര്‍ (14), മാലി (11), ബാങ്കോക്ക് (10), ജിദ്ദ, റിയാദ് (8), ബഹ്‌റൈന്‍, കൊളംബോ, ദമാം, റാസ്-അല്‍-ഖൈമ (7), ഹോ ചി മിന്‍ സിറ്റി (4), ഫുക്കെറ്റ് (3) എന്നിവയാണ് മറ്റ് പ്രധാന ഡെസ്റ്റിനേഷനുകള്‍.

എയര്‍ ഏഷ്യയുടെ സര്‍വീസുകളുടെ എണ്ണം 11ല്‍ നിന്ന് 21 ആയി ഉയരും. ദോഹ റൂട്ട് എയര്‍ ഇന്ത്യ പുനഃസ്ഥാപിക്കുന്നതോടൊപ്പം അകാശ എയര്‍ ദമാമിലേക്ക് ദിവസേനയുള്ള സര്‍വീസുകളും ആരംഭിക്കും.

- Advertisement -
Ad image

ആഭ്യന്തര മേഖലയില്‍ ബാംഗ്ലൂര്‍- 86, മുംബൈ- 69, ഡല്‍ഹി- 63, ചെന്നൈ- 47, ഹൈദരാബാദ്- 61, അഗത്തി-14, അഹമ്മദാബാദ്- 13, പൂനെ- 14, കോഴിക്കോട്, ഗോവ, കണ്ണൂര്‍- 7, സേലം- 5 എന്നിങ്ങനെ പ്രതിവാര സര്‍വീസുകള്‍ ഉണ്ടാകും. തിരുവനന്തപുരത്തേക്ക് ഇന്‍ഡിഗോയുടെ അധിക സര്‍വീസുകള്‍ കൂടി ദിവസേന ആരംഭിക്കും. ഇതോടെ പ്രാദേശിക കണക്റ്റിവിറ്റി കൂടുതല്‍ മെച്ചപ്പെടും.

പുതിയ ഷെഡ്യൂള്‍ പ്രകാരം കണ്ണൂരില്‍ നിന്ന് പുറപ്പെടുന്ന ഇന്‍ഡിഗോ വിമാനം രാവിലെ 9:40ന് കൊച്ചിയില്‍ എത്തും. ഇത് പിന്നീട് കൊച്ചി- തിരുവനന്തപുരം സെക്ടറില്‍ ദിവസേന രണ്ട് സര്‍വീസുകള്‍ നടത്തും. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് രാവിലെ 10നും വൈകുന്നേരം 3:50നും പുറപ്പെടും. തിരുവനന്തപുരം നിന്ന് കൊച്ചിയിലേക്കുള്ള സര്‍വീസ് ഉച്ചയ്ക്ക് 1നും രാത്രി 7:20നും ആയിരിക്കും.

ഇതോടൊപ്പം സ്റ്റാര്‍ എയര്‍ കൊച്ചി- ബെംഗളൂരു റൂട്ടില്‍ ആഴ്ചയില്‍ 4 സര്‍വീസുകള്‍ തുടങ്ങും. അകാശ എയര്‍ അഹമ്മദാബാദ്, നവി മുംബൈ എന്നിവിടങ്ങളിലേക്ക് ദിവസേന സര്‍വീസ് നടത്തും. ഇന്‍ഡിഗോയുടെ പുതിയ നവി മുംബൈ സര്‍വീസുകളും ദിവസേന ഉണ്ടാകും. സ്പൈസ്‌ജെറ്റ് ചെന്നൈ, ഹൈദരാബാദ് റൂട്ടില്‍ ദൈനംദിന സര്‍വീസുകളും ആരംഭിക്കുന്നുണ്ട്.

Share This Article
Leave a Comment
error: Content is protected !!