ഐ എസ് ഡിയില്‍ ഗുരു വന്ദനവുമായി അധ്യാപക ദിനം

Web Desk
1 Min Read

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഗുരു വന്ദനവുമായി അധ്യാപക ദിനം കൊണ്ടാടി. പയ്യന്നൂര്‍ മുനിസിപ്പാലിറ്റി ചെയര്‍ പേഴ്‌സണ്‍ കെ വി ലളിത ഉദ്ഘാടനം ചെയ്തു. സ്‌കൂള്‍ ഹെഡ് ഗേള്‍ റിന്‍ഷാ റിയാസ് സ്വാഗതം പറഞ്ഞു.

city exchange

സ്‌കൂള്‍ സി ഇ ഒ കെ പി മുഹമ്മദ് സഅദ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് സംസാരിച്ചു. സ്‌കൂള്‍ ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് പ്രിന്‍സിപ്പാള്‍ ദിവ്യ കെ പി, പി ടി എ പ്രസിഡന്റ് സവാദ് എന്നിവര്‍ ആശംസകളര്‍പ്പിച്ചു സംസാരിച്ചു.

മുന്‍ അധ്യാപകനും സ്‌കൂള്‍ സി ഇ ഒയുമായ കെ പി മുഹമ്മദ് സഅദിനെ ചടങ്ങില്‍ അനുമോദിച്ചു. ഗുരുസ്മരണയെ തൊട്ടുണര്‍ത്തുന്ന മനോഹരമായ ഗാനം ഏഴാം തരത്തിലെ സിഫ്‌റാന്‍ ആലപിച്ചു. നാലാം തരത്തിലെ ആമിനയും ഒന്‍പതാം തരത്തിലെ ഫര്‍ഹ ഫാത്തിമയും അധ്യാപക ദിനത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പ്രസംഗിച്ചു.

കെ ജിയിലെ കുരുന്നു പ്രതിഭകള്‍ അധ്യാപകരായി സ്റ്റേജില്‍ എത്തിയത് കാണികളെ വിസ്മയിപ്പിച്ചു. സ്‌കൂള്‍ വിദ്യാര്‍ഥികളും പി ടി എയും സംയുക്തമായി സ്‌കൂളിലെ മുഴുവന്‍ അധ്യാപകരെയും അനുമോദിച്ചു. തുടര്‍ന്ന് പത്താം തരത്തിലെയും പന്ത്രണ്ടാംതരത്തിലെയും വിദ്യാര്‍ഥികള്‍ അധ്യാപകരായി വിവിധ ക്ലാസുകളില്‍ ക്ലാസിന് നേതൃത്വം നല്‍കി. അധ്യാപക വിദ്യാര്‍ഥികള്‍ അധ്യാപകര്‍ക്കായി വിവിധ മനോഹരമായ ഗെയിമുകള്‍ സംഘടിപ്പിച്ചു. സ്‌കൂള്‍ ഡെപ്യൂട്ടി ഹെഡ് ഗേള്‍ ഫാത്തിമത്ത് അമാനി നന്ദി പറഞ്ഞു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!