
കൊച്ചി: ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ സുരാജ് വെഞ്ഞാറമൂട്, ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി, ശ്രുതി രാമചന്ദ്രന്‍ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി മനു അശോകന്‍ സംവിധാനം ചെയ്ത ‘കാണെക്കാണെ’ സെപ്തംബര്‍ 17ന് റിലീസ് ചെയ്യും. ഒ ടി ടി പ്ലാറ്റ്‌ഫോമായ സോണി ലൈവ് വഴിയാണ് റിലീസ്.


സോണി ലൈവിന്റെ മലയാള സിനിമയിലേക്കുള്ള ആദ്യ ചുവടു വെയ്പ്പുകൂടിയാണിത്.
ഉയരെയുടെ മികച്ച വിജയത്തിന് ശേഷം ബോബി, സഞ്ജയ് കൂട്ട് കെട്ടില്‍ മനു അശോകന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ് കാണെക്കാണെ. കുടുംബന്ധങ്ങളുടെ ഹൃദയസ്പര്‍ശിയായ കഥകളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ബോബി- സഞ്ജയ് കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന ചിത്രം ഫാമിലി ഡ്രാമയാണ്. മിസ്റ്ററി മൂഡില്‍ ഒരുക്കിയ ചിത്രം കുടുംബ ബന്ധങ്ങളുടെ കഥയാണ് പറയുന്നത്.1983, ക്വീന്‍ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ഡ്രീം കാച്ചര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ടി ആര്‍ ഷംസുദ്ധീനാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.


ടോവിനോ തോമസ്, ഐശ്വര്യ ലക്ഷ്മി എന്നിവരെ കൂടാതെ സുരാജ് വെഞ്ഞാറമൂട്, പ്രേം പ്രകാശ്, ശ്രുതി രാമചന്ദ്രന്‍, ബിനു പപ്പു, റോണി ഡേവിഡ് രാജ്, മാസ്റ്റര്‍ അലോഖ് കൃഷ്ണ, ശ്രുതി ജയന്‍, ധന്യ മേരി വര്‍ഗീസ്സ് എന്നിങ്ങനെ മികച്ച താരനിര തന്നെ ചിത്രത്തിലുണ്ട്.
ആല്‍ബി ആന്റണി ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്ന കാണെക്കാണെയുടെ എഡിറ്റര്‍ അഭിലാഷ് ബാലചന്ദ്രനാണ്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് രഞ്ജിന്‍ രാജ് ആണ് സംഗീതം നല്‍കിയിരിക്കുന്നത്. സൗണ്ട് ഡിസൈന്‍- വിഷ്ണു ഗോവിന്ദും ശ്രീ ശങ്കറും ചേര്‍ന്നു ചെയ്തിരിക്കുന്നു.
കല- ദിലീപ് നാഥ്. ശ്രേയ അരവിന്ദ് വസ്ത്രാലങ്കാരം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് ജയന്‍ പൂങ്കുന്നമാണ്. ചീഫ് അസോസിയേറ്റ് ഡയറക്ടര്‍- സനീഷ് സെബാസ്റ്റ്യന്‍, പ്രൊഡക്ഷന്‍
കണ്‍ട്രോളര്‍- ഷബീര്‍ മളവട്ടത്ത്, സ്റ്റില്‍സ്- ജിയോ ജോമി, വി എഫ് എക്‌സ്- പ്രോമിസ്, പരസ്യകല- ഓള്‍ഡ് മോങ്ക്‌സ്, പി ആര്‍ ഒ മഞ്ജു ഗോപിനാഥ്.

