ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് ഓര്‍ത്തഡോക്‌സ് സഭാധ്യക്ഷനാവും

Web Desk
1 Min Read

കോട്ടയം: ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് മെത്രാപ്പൊലീത്ത അടുത്ത കാതോലിക്കാ ബാവയായി സ്ഥാനമേല്‍ക്കും. സഭാ ആസ്ഥാനമായ ദേവലോകത്ത് ചേര്‍ന്ന സിനഡില്‍ സഭാധ്യക്ഷ പദവിയില്‍ ധാരണയായി. ഡോ. മാത്യൂസ് മാര്‍ സേവേറിയോസിനെ സഭാധ്യക്ഷനായി ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സിനഡ് ഐകകണ്‌ഠ്യേന നാമനിര്‍ദ്ദേശം ചെയ്തു. സഭയിലെ 24 മെത്രാപ്പൊലീത്തമാര്‍ സിനഡില്‍ പങ്കെടുത്തു.

city exchange

വെള്ളിയാഴ്ച മാനേജിംഗ് കമ്മിറ്റി തീരുമാനം അംഗീകരിക്കും.


ഒക്ടോബര്‍ 14ന് പരുമലയില്‍ ചേരുന്ന മലങ്കര അസോസിയേഷന്‍ യോഗത്തില്‍ അന്തിമ അംഗീകാരം നല്‍കുന്നതോടെ അടുത്ത കാതോലിക്ക ബാവായും മലങ്കര മെത്രാപ്പൊലീത്തയുമായി ഡോ. മാത്യൂസ് മാര്‍ സേവേറിയോസ് അവരോധിക്കപ്പെടും. പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവാ കാലം ചെയ്തതോടെയാണ് പുതിയ സഭാധ്യക്ഷനെ തെരഞ്ഞെടുത്തത്.

Share This Article
Leave a Comment
error: Content is protected !!