നസീര്‍ഖാന്‍ സാഹിബിന്റെ പുസ്തകം ‘ചാണക്യന്‍’ പ്രകാശനം

Web Desk
1 Min Read

തിരുവനന്തപുരം: മണി ടെക് മീഡിയ സ്ഥാപകനും റിട്ടയേര്‍ഡ് ജില്ലാ ലേബര്‍ ഓഫീസറുമായ നസീര്‍ഖാന്‍ സാഹിബ് ടി രചിച്ച ചാണക്യന്‍എന്ന ചരിത്ര നോവലിന്റെ പ്രകാശനകര്‍മം മാര്‍ച്ച് 15 ബുധനാഴ്ച രാവിലെ 11 മണിക്ക് കവടിയാര്‍ കൊട്ടാരത്തില്‍ നടക്കും. അശ്വതി തിരുനാള്‍ ഗൗരി ലക്ഷ്മിഭായ് കേരള സംഗീത നാടക അക്കാദമി മുന്‍ ചെയര്‍മാന്‍ സൂര്യ കൃഷ്ണമൂര്‍ത്തിക്ക് പുസ്തകം നല്‍കിയാണ് പ്രകാശനം നിര്‍വഹിക്കുക.

city exchange

ചലച്ചിത്ര നിരൂപകന്‍ എം എഫ് തോമസ് പുസ്തക പരിചയം നടത്തും. കോട്ടയം ഡി സി ബുക്‌സ് പബ്ലിക്കേഷന്‍ മാനേജര്‍ ശ്രീകുമാര്‍ എ വി, കുറ്റിച്ചല്‍ ലൂര്‍ദ് മാതാ എഞ്ചിനീയറിംഗ് കോളേജ് ഇലക്ട്രിക്കല്‍ വകുപ്പ് മേധാവിയും സാഹിത്യകാരനുമായ ഡോ. ജോണ്‍സണ്‍ വൈ എന്നിവര്‍ സംബന്ധിക്കും.

Share This Article
Leave a Comment
error: Content is protected !!