മോഷ്ടാക്കള്‍ അറസ്റ്റില്‍

Web Desk
1 Min Read

കൊച്ചി: ദേവാലയങ്ങളിലും കടകളിലും മോഷണം നടത്തിയ കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. കൊമ്പനാട് ചുരമുടി പള്ളിയ്ക്ക് സമീപം മാലിക്കുടി വീട്ടില്‍ അഖില്‍ എല്‍ദോസ് (ഫ്േളാറിഡ- 27), ചുരമുടി ഭാഗത്ത് കൊട്ടിശ്ശേരിക്കുടി വീട്ടില്‍ ആല്‍വിന്‍ ബാബു (24), കാഞ്ഞിരത്തിങ്കല്‍ വീട്ടില്‍ രജീഷ് (26) എന്നിവരെയാണ് കോടനാട് പൊലീസ് അറസ്റ്റ് ചെയ്തത്.

city exchange

കോടനാട് പള്ളിപ്പടി മാര്‍ മല്‍കെ ഓര്‍ത്തഡോക്‌സ് സുറിയാനി പള്ളി ഓഫീസ് കെട്ടിടത്തിനകത്തു നിന്നും 40600 രൂപയും വാണിയപ്പടി പഞ്ചേശ്വര മഹാവിഷ്ണു ക്ഷേത്രത്തിന്റെ ഭണ്ഡാരത്തില്‍ നിന്നും 1000ത്തില്‍ പരം രൂപയും ഇവര്‍ മോഷ്ടിക്കുകയായിരുന്നു.

മീമ്പാറ പാല്‍ സൊസൈറ്റി, ജംഗ്ഷനിലെ കട, അക്വഡേറ്റിന് സമീപം ഇല്ലത്തെ അമ്പല ഭണ്ഡാരം എന്നിവടങ്ങളില്‍ മോഷണ ശ്രമവും ഉണ്ടായി. അന്വേഷണ സംഘത്തില്‍ എസ് എച്ച് ഒ ബേസില്‍ തോമസ്, എസ് ഐമാരായ പി ജെ കുര്യാക്കോസ്, പുഷ്പരാജന്‍, ശിവന്‍, എ എസ് ഐ അജി പി നായര്‍, എസ് സി പി ഒമാരായ ബെന്നി ഐസക്ക്, നൗഫല്‍, സുരേഷ് കുമാര്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!