

കോഴിക്കോട്: വിരമിക്കുന്നവര്‍ ശേഷം സമൂഹത്തില്‍ കൂടുതല്‍ ഉപകാരപ്രദമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടണമെന്ന് പ്രൊഫ. ശോഭീന്ദ്രന്‍ അഭിപ്രായപ്പെട്ടു.
കോഴിക്കോട് ജില്ലയില്‍ വിദ്യാഭ്യാസ മേഖലയില്‍ നിന്നും വിരമിക്കുന്ന ഡപ്യൂട്ടി ഡയറക്ടര്‍ അടക്കമുള്ള ഡി ഇ ഒ, എ ഇ ഒമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സര്‍ക്കാര്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍മെന്റ് എന്നാല്‍ ഔദ്യോഗിക ചട്ടക്കൂട് വിട്ട് വരുന്നവരെ കൂടുതല്‍ സമൂഹത്തിലേക്ക് സ്വീകരിക്കലാണെന്നും അദ്ദേഹം പറഞ്ഞു. നടക്കാവ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ മിനി ഹാളില്‍ ദേശീയ ഹരിത സേനയുടെ ആഭിമുഖ്യത്തില്‍ ദര്‍ശനം സാംസ്‌ക്കാരിക വേദി നടത്തിയ ചടങ്ങില്‍ വിദ്യാഭ്യാസ ഉപഡയറക്ടര്‍ വി പി മിനി, ഡി ഇ ഒ മുഹമ്മദ് അബ്ബാസ്, എ ഇ ഒമാരായ കെ സതീശന്‍, പി ഗോവിന്ദന്‍, വി മുരളീ കൃഷ്ണന്‍, കെ കെ ഖാലിദ് എന്നിവര്‍ക്ക് ഉപഹാരം നല്കി.

ചടങ്ങില്‍ ദേശീയ ഹരിത സേന ജില്ല നിര്‍വ്വഹണ സമിതി അംഗം പ്രൊഫ. ശോഭീന്ദ്രന്‍ ഹരിത സന്ദേശം നല്‍കി. കോവിഡ് കാലത്തെ വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനം ഔദ്യോഗിക ജീവിതത്തിലെ വലിയ അനുഭവമായെന്ന് വിദ്യാഭ്യാസ ഉപ ഡയറക്ടര്‍ വി പി മിനി ചടങ്ങില്‍ പറഞ്ഞു.
ചടങ്ങില്‍ വെച്ച് കഴിഞ്ഞ വര്‍ഷത്തില്‍ മികച്ച എക്കോ ക്ലബുകളായി തെരഞ്ഞെടുത്ത 20 വിദ്യാലയങ്ങളിലെ കോ- ഓര്‍ഡിനേറ്റര്‍മാരായ ടീച്ചര്‍മാര്‍ക്കും സംസ്ഥാന- ദേശീയ തലങ്ങളില്‍ പുരസ്‌ക്കാരം നേടിയ മീഞ്ചന്ത രാമകൃഷ്ണന്‍ അധ്യാപകള്‍ കെ ജി രഞ്ജിത്ത് രാജിനെയും ആദരിച്ചു.
എന്‍ ജി സി താമരശ്ശേരി കോ-ഓര്‍ഡിനേറ്റര്‍ കെ .പി യു അലി, മുക്കം എ ഇ ഒ ഓങ്കാര നാഥന്‍, എസ് ഇ പി വടകര ജോയിന്റ് കോ ഓര്‍ഡിനേറ്റര്‍ കെ സതീശന്‍, ദര്‍ശനം നിര്‍വാഹക സമിതിയംഗം കെ പി ജനാഥന്‍, നസീര്‍ നൊച്ചാട്ട്, കെ മിനി, എം ജമാലുദ്ദീന്‍, ഗീതാ നായര്‍ എന്നിവര്‍ സംസാരിച്ചു.
സ്മാര്‍ട്ട് എനര്‍ജി പ്രോഗ്രാം ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം എ ജോണ്‍സണ്‍ അധ്യക്ഷത വഹിച്ചു. ദേശിയ ഹരിത സേന ജില്ലാ കോര്‍ഡിനേറ്റര്‍ പി സിദ്ധാര്‍ത്ഥന്‍ സ്വാഗതവും ഹരിത സേന കോ- ഓര്‍ഡിനേറ്റര്‍ പി രമേഷ് ബാബു നന്ദിയും പറഞ്ഞു.

