

തിരുവനന്തപുരം: 22 വര്ഷമായി തിരുവനന്തപുരത്ത് വിജയകരമായി പ്രവര്ത്തിച്ചുവരുന്ന ബെന്സണ് ക്രിയേഷന്സ് സൗണ്ട് സ്റ്റുഡിയോയുടെ
കീഴില് തുടങ്ങിയ ബെന്സണ് സൗണ്ട് അക്കാദമിയുടെ ഉദ്ഘാടനം ഗായകന് എം ജി ശ്രീകുമാര് നിര്വഹിച്ചു.

അക്കാദമി രക്ഷാധികാരികളായ പന്തളം ബാലന്, ബെന്രാജ്, എ വി എം സൗണ്ട് എഞ്ചിനീയര് ഡോ. സുരേഷ്,
ഫാ. ജോഷ്വാ ജോണ്, ബെന് മോഹന് എന്നിവര് സംസാരിച്ചു. ഗാനരചയിതാവും സംഗീത സംവിധായകനുമായ കൈതപ്രം ദാമോദരന് നമ്പൂതിരി ആശംസകള് അറിയിച്ചു.

സുനീഷ്, സുബാഷ് എന്നിവരുടെ നേതൃത്വത്തില് ആരംഭിച്ച
അക്കാദമിയില് ഡിപ്ലോമ ഇന് ആഡിയോ എഞ്ചിനീയറിംഗ്, ഡിപ്ലോമ ഇന് മ്യൂസിക് പ്രൊഡക്ഷന്, ഡിജിറ്റല് ആഡിയോ വര്ക്സ്റ്റേഷന് തുടങ്ങിയ കോഴ്സുകളിലേക്ക് അഡ്മിഷന് ആരംഭിച്ചു. തിരുവനന്തപുരം ജഗതിയിലാണ് അക്കാദമി പ്രവര്ത്തിക്കുന്നത്. കൂടുതല് വിവരങ്ങള്ക്ക് 7907464907 എന്ന ഫോണ് നമ്പറില് ബന്ധപ്പെടണം.

