

ലഖ്നൗ: ഗോരഖ്പൂരല്ല ഹിന്ദുത്വ രാഷ്ട്രീയത്തിന്റെ അടയാളമാകാന്‍ അയോധ്യയാണ് നല്ലതെന്ന ചിന്തയില്‍ യോഗി ആദിത്യനാഥ് മണ്ഡലം മാറാനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. ഇതോടൊപ്പം മന്ത്രിമാരുള്‍പ്പെടെ നേതാക്കളില്‍ ചിലരുടെ പാര്‍ട്ടി മാറ്റവും സുരക്ഷിത മണ്ഡലം തേടാന്‍ യോഗി ആദിത്യനാഥിനെ പ്രേരിപ്പിക്കുന്നുണ്ട്. പാര്‍ട്ടി മാറുന്ന നേതാക്കളുടെ ആരോപണങ്ങള്‍ തനിക്ക് വിനയാകുമെന്ന ഭയം പുറത്തു കാണിക്കുന്നില്ലെങ്കിലും യോഗിക്കുണ്ട്.

അമിത് ഷായുടെ നേതൃത്വത്തില്‍ നടക്കുന്ന ബി ജെ പി കോര്‍ കമ്മിറ്റി യോഗം ആദിത്യനാഥിനെ അയോധ്യയില്‍ മത്സരിപ്പിക്കാമെന്ന തീരുമാനത്തിലെത്തിയതായാണ് വിവരം. നിലവില്‍ വേദ് പ്രകാശ് ഗുപ്തയാണ് അയോധ്യയുടെ ജനപ്രതിനിധി. അയോധ്യ, രാജമന്മഭൂമി, യോഗി ആദിത്യനാഥ് തുടങ്ങി ഹിന്ദുത്വത്തിലൂന്നി യു പി തെരഞ്ഞെടുപ്പിനെ കൂടുതല്‍ ശക്തമാക്കാമെന്ന ലക്ഷ്യവും ബി ജെ പി ഇതിലൂടെ ലക്ഷ്യമിടുന്നുണ്ട്.

യോഗിയുടെ മണ്ഡലം മാറുമെന്ന അഭ്യൂഹങ്ങള്‍ നേരത്തെ തന്നെ ഉണ്ടായിരുന്നെങ്കിലും അദ്ദേഹമോ പാര്‍ട്ടിയോ ഇക്കാര്യത്തെ കുറിച്ച് പ്രതികരിച്ചിരുന്നില്ല. നേതൃത്വം ആവശ്യപ്പെടുന്ന മണ്ഡലത്തില്‍ മത്സരിക്കുമെന്നു മാത്രമാണ് യോഗി ആദിത്യനാഥ് നേരത്തെ പറഞ്ഞത്.
അതിനിടെ യോഗി എവിടെ മത്സരിച്ചാലും താന്‍ എതിര്‍പക്ഷത്തുണ്ടാവുമെന്ന് ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് പ്രഖ്യാപിച്ചിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കിടെ ബി ജെ പിയില്‍ നിന്നും ആറ് എം എല്‍ എമാരാണ് രാജിവെച്ചത്. വനം- പരിസ്ഥിതി മന്ത്രി ധാരാ സിംഗ് ചൗഹാന്‍, തൊഴില്‍ മ്ന്ത്രി സ്വാമി പ്രസാദ് മൗര്യ എന്നിവരും രാജിവെച്ച് എസ് പിയില്‍ ചേര്‍ന്നിരുന്നു.

