Featured
കോവിഡ് പരിഗണിച്ച് ഖത്തറിലേക്കുള്ള ട്രിപ്പ് പി എസ് ജി റദ്ദാക്കി
ദോഹ: ഖത്തറിലും സൗദിയിലും നടത്താന്‍ പാരിസ് സെയ്ന്റ് ജര്‍മന്‍ ടീം പദ്ധതിയിട്ട ട്രിപ്പ് കോവിഡിനെ തുടര്‍ന്ന് റദ്ദാക്കി. ഞായറാഴ്ച മുതല്‍ മൂന്നു ദിവസം ഖത്തറില്‍ പരിശീലന ക്യാംപും തുടര്‍ന്ന് 19ന് റിയാദില്‍ സൗദിയുമായി സൗഹൃദ മത്സരവുമാണ് പദ്ധതിയിട്ടിരുന്നത്.


ഫ്രാന്‍സില്‍ നിന്നുള്ള ആരോഗ്യ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ കളിക്കാരുടേയും ജീവനക്കാരുടേയും ആരോഗ്യം പരിഗണിച്ച് ഖത്തര്‍ ശൈത്യകാല യാത്ര നീട്ടിവെക്കുകയാണെന്ന് പി എസ് ജി അറിയിച്ചു.

പി എസ് ജിയിലെ കളിക്കാരില്‍ ചിലര്‍ക്കും കോവിഡ് ബാധയുണ്ടായത് ടീമിനെ മാറിച്ചിന്തിക്കാന്‍ പ്രേരിപ്പിച്ചു. ഏഞ്ചല്‍ ഡി മരിയ, ജൂലിയന്‍ ഡ്രാക്‌സലര്‍ എന്നിവര്‍ക്കാണ് ഒടുവില്‍ കോവിഡ് ബാധയുണ്ടായത്. ഇതേ തുടര്‍ന്ന് ലിയോണിലെ ലീഗ് മത്സരം ഉപേക്ഷിച്ചിരുന്നു.
അവധിക്കാലത്ത് അര്‍ജന്റീനയിലേക്ക് പോയ ലയണല്‍ മെസ്സിക്കും കോവിഡ് ബാധയുണ്ടായിരുന്നു. അദ്ദേഹം ഇപ്പോള്‍ നെഗറ്റീവായിട്ടുണ്ട്.





