

ദോഹ: ഖത്തറില്‍ വ്യാഴാഴ്ച 1952 പേര്‍ക്ക് കോവിഡ് ബാധിച്ചപ്പോള്‍ 4122 പേര്‍ രോഗമുക്തരായി. ഖത്തറിലുള്ള 1621 പേര്‍ക്കും വിദേശ രാജ്യങ്ങളില്‍ നിന്നും ഖത്തറിലേക്ക് മടങ്ങിയെത്തിയ 331 പേര്‍ക്കുമാണ് രോഗം ബാധിച്ചത്.

ഇതുവരെയായി 332,800 പേര്‍ക്കാണ് ഖത്തറില്‍ കോവിഡ് ബാധിച്ചത്. ഇതില്‍ 301,289 പേര്‍ രോഗമുക്തരായി.

വ്യാഴാഴ്ച രണ്ടുപേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. 85, 91 വയസ്സ് പ്രായമുള്ളവരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ ഖത്തറില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 640 ആയി.
കഴിഞ്ഞ 24 മണിക്കൂറിനകം നാല് പേരെയാണ് തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇതോടെ 90 പേരാണ് തീവ്രപരിചരണ വിഭാഗത്തിലുള്ളത്.

