

കോഴിക്കോട്: അന്താരാഷ്ട്രാ അറബിക് ദിനത്തോടനുബന്ധിച്ച് കേരള അറബിക് ടീച്ചേഴ്‌സ് ഫെഡറേഷന്‍ സംഘടിപ്പിക്കുന്ന ദേശീയ സെമിനാര്‍ ഡിസംബര്‍ 14ന് ശനിയാഴ്ച ചെന്നൈയില്‍ നടക്കും.

അറബി ഭാഷയുടെ സാധ്യതകള്‍ പ്രചരിപ്പിക്കുക എന്ന ലക്ഷ്യത്തിലാണ് സെമിനാര്‍ ചെന്നൈയില്‍ സംഘടിപ്പിക്കുന്നത്. ചെന്നൈ വണ്ടലൂര്‍ ക്രസന്റ് ഡീംഡ് യൂണിവേഴ്‌സിറ്റിയുമായി സഹകരിച്ച് നടത്തുന്ന സെമിനാറില്‍ ദേശീയ തലത്തില്‍ നിന്നും 100 പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.

തമിഴ്‌നാട് വഖഫ് ബോര്‍ഡ് ചെയര്‍മാനും എം പിയുമായ നവാസ് ഗനി, മുസ്‌ലിം ലീഗ് അഖിലേന്ത്യാ പ്രസിഡന്റ് പ്രൊഫ. ഖാദര്‍ മൊയ്തീന്‍, മുസ്ലിം ലീഗ് തമിഴ്‌നാട് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ എ എം മുഹമ്മദ് അബൂബക്കര്‍, മദ്രാസ് യൂണിവേഴ്‌സിറ്റി അറബിക് വിഭാഗം മേധാവി ഡോ. ജാഹിര്‍ ഹുസൈന്‍, ഡോ. പി എസ് സൈദ് മസൂദ് ജമാലി, കെ എ ടി എഫ് നേതാക്കളായ ടി പി അബ്ദുല്‍ ഹഖ്, എം എ ലത്തീഫ്, മാഹിന്‍ ബാഖവി, എം ടി സൈനുല്‍ ആബിദീന്‍, എ പി ബഷീര്‍, എം എ റഷീദ് മദനി, മുഹമ്മദാലി മിഷ്‌കാത്തി, മന്‍സൂര്‍ മാടമ്പാട്ട്, നൗഷാദ് കോപ്പിലാന്‍, ടി സി അബ്ദുല്‍ ലത്തീഫ്, കെ എം സി സി പ്രസിഡന്റ് കുഞ്ഞുമോന്‍ ഹാജി, വിവിധ യൂണിവേഴ്‌സിറ്റികളിലെ അറബിക് വിഭാഗം തലവന്‍മാര്‍, അറബി അധ്യാപകര്‍ തുടങ്ങി ഒട്ടനേകം പേര്‍ പങ്കെടുക്കും.
കേരളത്തില്‍ നിന്നും മാത്രം ഇരുന്നൂറ് പ്രതിനിധികള്‍ പങ്കെടുക്കുമെന്ന് കെ എ ടി എഫ് നേതാക്കള്‍ അറിയിച്ചു.

