

ആലുവ: യുദ്ധ സാഹചര്യത്തില്‍ യുക്രൈനില്‍ കുടുങ്ങികിടക്കുന്ന വിദ്യാര്‍ഥികള്‍ക്ക് ആവശ്യമായ സഹായങ്ങളും അവരെ നാട്ടിലേക്ക് തിരിച്ചുകൊണ്ടുവരുന്നതിനുള്ള അടിയന്തിര നടപടികളും സ്വീകരിക്കണമെന്നാവശ്യപ്പെട്ട് അന്‍വര്‍ സാദത്ത് എം എല്‍ എ കേന്ദ്രവിദേശകാര്യമന്ത്രി ഡോ.എസ്. ജയ്ശങ്കറിന് നല്കിയ കത്തില്‍ നടപടി സ്വീകരിക്കാന്‍ എംബസിക്ക് നിര്‍ദ്ദേശം നല്കിയതായി മറുപടി ലഭിച്ചു.

ആവശ്യമായ നടപടികള്‍ സ്വീകരിക്കുന്നതിന് കീവിലെ ഇന്ത്യന്‍ എംബസിക്ക് നിര്‍ദ്ദേശം നല്കിയിട്ടുണ്ടെന്നും അവരെ eoiukraine.gov.in എന്ന വെബ് സൈറ്റില്‍ ബന്ധപ്പെടുവാന്‍ സാധിക്കുമെന്നും വിദേശകാര്യ മന്ത്രാലയത്തില്‍ നിന്നും അറിയിച്ചു. കൂടാതെ അടിയന്തിര +38 0997300483, +38 0997300428, +38 0933980327, +38 0635917881, +38 0935046170 എന്നീ നമ്പറുകളിലും യുക്രൈനിലെ ഇന്ത്യന്‍ എംബസിയുടെ ഇമെയില്‍ വിലാസമായ [email protected], [email protected] എന്നിവയില്‍ ബന്ധപ്പെട്ടാല്‍ ആവശ്യമായ സഹായം നല്‍കുന്നതിനുള്ള നിദ്ദേശവും നല്കിയിട്ടുണ്ടെന്നും കത്തില്‍ പറയുന്നതായി എം എല്‍ എ അറിയിച്ചു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരനു കത്തെഴുതിയതിന് അദ്ദേഹത്തിന്റെ ഓഫീസില്‍ നിന്നും എം എല്‍ എയെ ബന്ധപ്പെട്ടതായും ആവശ്യമായ അടിയന്തിര സഹായം നല്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്നു ഉറപ്പു നല്കിയതായും എം എല്‍ എ അറിയിച്ചു.
മുഖ്യമന്ത്രിക്ക് നല്കിയ കത്തിന് നോര്‍ക്ക സി ഇ ഒ ക്ക് ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് നിര്‍ദ്ദേശിച്ച് കത്ത് കൈമാറിയെന്ന മറുപടി ലഭിച്ചതായും എം എല്‍ എ അറിയിച്ചു.

