

കൊച്ചി: കൈപ്പേറിയ അനുഭവങ്ങളെ അതിജീവിച്ചുകൊണ്ട് ജീവിതത്തെ സ്വാദിഷ്ടമാക്കി മാറ്റിയ സൂര്യ എന്ന യുവാവിന്റെ കഥ പറയുന്ന കയ്പ്പക്ക എന്ന ചിത്രം മാര്‍ച്ച് മാസം തിയേറ്റര്‍ റിലീസിന് എത്തുന്നു. സൂര്യയുടെ ജീവിതത്തില്‍ സ്വാധീനം ചെലുത്തുന്ന നാല് സ്ത്രീ കഥാപാത്രങ്ങളെ കേന്ദ്രീകരിച്ചാണ് കഥ നീങ്ങുന്നത്. രുചിയുള്ള ഭക്ഷണം കേവലം മസാലകളുടെ ഒരു കൂട്ട് അല്ല, മറിച്ച് സ്‌നേഹവും ഉന്മേഷവും നിറഞ്ഞ ഒരു കൂട്ടായ്മ കൂടിയാണ് എന്ന് ഓര്‍മ്മപ്പെടുത്തുന്ന ചിത്രം കൂടിയാണിത്.

പോറസ്സ് സിനിമാസിന്റെ ബാനറില്‍ പ്രേം കല്ലാട്ട് നിര്‍മ്മിച്ച് കെ കെ മേനോന്‍ രചനയും സംവിധാനവും ചെയ്ത ചിത്രമാണിത്. കോ- പ്രൊഡ്യൂസര്‍ വെണ്മണി സജി, ഡി ഒ പി- പ്രവീണ്‍ഫിലോ മോന്‍. എഡിറ്റര്‍- പൊന്‍രാജ്. പശ്ചാത്തല സംഗീതം- റോണി റാഫേല്‍.
സംഗീത സംവിധാനവും ഒരു ഗാനം ആലപിച്ചിരിക്കുന്നതും സംഗീത എന്ന വനിതയാണ്. മറ്റു ഗായകര്‍ ഹരിചരണ്‍, സിത്താര, ജിതിന്‍ രാജ് എന്നിവരാണ്. ഗാനരചന മനേഷ് രവീന്ദ്രന്‍. കോ ഡയറക്ടര്‍- രഘുവാസന്‍. എക്്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍- പ്രേനന്ദ് കല്ലാട്ട്. അക്കൗണ്ട്‌സ്- കെ എന്‍ സുരേഷ്.

സൂര്യ എന്ന നായക കഥാപാത്രത്തെ രാഹുല്‍ രവിയാണ് അവതരിപ്പിച്ചിരിക്കുന്നത്. ജീവിതത്തിലെ വലിയ വിജയത്തിന് കാരണമാകുന്നത് സ്വാദിഷ്ടമായ പാചകം കൊണ്ടാണെന്ന് തിരിച്ചറിയുന്ന സൂര്യ. കുടുംബം പുലര്‍ത്തുവാനായി രാപ്പകല്‍ അധ്വാനിക്കുന്ന നാട്ടിന്‍പുറത്തുകാരിയായ സൂര്യയുടെ വാത്സല്യമാര്‍ന്ന അമ്മയുടെ കഥാപാത്രം വിനയപ്രസാദ് ഉജ്ജലമാക്കിയിരിക്കുന്നു. സൂര്യയുടെ നന്മയ്ക്കായി എന്നും പ്രാര്‍ഥിക്കുന്ന, അമ്മയെ പല ഘട്ടങ്ങളിലും സഹായിക്കുന്ന സഹോദരിയായി സജിതബേട്ടിയുടെ വേഷം പ്രശംസനീയമാണ്.
ഒരു ഫുഡ് ക്രിട്ടിക് ആയി എത്തുകയും സൂര്യയുടെ ജീവിതത്തില്‍ വഴിത്തിരിവിന് കാരണമാകുകയും ചെയ്യുന്ന അദ്ദേഹത്തിന്റെ ഭാര്യ കഥാപാത്രമാകുന്ന നിത്യാ റാം അതിഗംഭീര പ്രകടനത്തോടെ മികച്ചു നില്‍ക്കുന്നു. സൂര്യയുടെ ജീവിത വിജയത്തിന്റെ ചവിട്ടുപടിയായി എത്തുന്ന മറ്റൊരു നായികയായ സോണിയ അഗര്‍വാളിന്റെ കരിയറിലെ ക്ലാസിക് ടച്ചുള്ള മികച്ച കഥാപാത്രമായി മാറുന്നു. ദുബായ്, മസ്‌ക്കറ്റ്, ചെന്നൈ, കണ്ണൂര്‍, വയനാട് എന്നിവിടങ്ങളിലാണ് ചിത്രീകരണം നടന്നത്.
അഭിനേതാക്കള്‍. രാഹുല്‍ രവി, നിത്യറാം, സോണിയ അഗര്‍വാള്‍, വിനയപ്രസാദ്, സജിത ബേട്ടി, സുഹാസിനി കുമരന്‍, അരിസ്റ്റോ സുരേഷ്, കോട്ടയം പ്രദീപ്, കോട്ടയം രമേഷ്, നിയാസ് ബക്കര്‍, നാരായണന്‍കുട്ടി, ജയകൃഷ്ണന്‍, ടോണി, സാറാ ജോര്‍ജ്, ഗായത്രി നമ്പ്യാര്‍, പ്രിയരാജീവന്‍, ചിന്നി ജയന്ത്, വെണ്മണി സജി. വിതരണം സാഗാ ഇന്റര്‍നാഷണല്‍. പി ആര്‍ ഒ- എബ്രഹാം ലിങ്കന്‍, എം കെ ഷെജിന്‍ ആലപ്പുഴ.

