

കോഴിക്കോട്: മലയാള പുസ്തക പ്രസാധക രംഗത്തെ കുലപതികളിലൊരാളായ എന്‍ ഇ ബാലകൃഷ്ണമാരാര്‍ (90) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്ന് വീട്ടില്‍ വിശ്രമത്തിലായിരുന്ന ഇദ്ദേഹം വ്യാഴാഴ്ചയാണ് നവതി പിന്നിട്ടത്. രാത്രി പതിനൊന്നോടെ പുതിയറയിലെ വീട്ടിലാണ് മരണം.

മലയാള സാഹിത്യ പ്രസാധക സ്ഥാപനമായ പൂര്‍ണയുടെയും ടെക്സ്റ്റ് ബുക്കുകളടക്കം വിവിധ ഭാഷകളിലെ പുസ്തക വില്‍പ്പന കേന്ദ്രമായ ടി ബി എസിന്റെയും സ്ഥാപകനാണ് മാരാര്‍.

സംസ്‌കാരം ശനിയാഴ്ച വൈകീട്ട് മൂന്നിന്.
ഭാര്യ: സരോജം. മക്കള്‍: മനോഹരന്‍ (മാനേജിംഗ് പാര്‍ട്ട്ണര്‍ ടി ബി എസ്), ഡോ. അനിത സേതുമാധവന്‍ (ബ്രിട്ടന്‍).
മരുമക്കള്‍: പ്രിയ മനോഹരന്‍, ഡോ. സേതുമാധവന്‍ (ബ്രിട്ടന്‍).

