ആലുവയില്‍ മോഷണം നടത്തിയവരെ അജ്മീറിലെത്തി പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അഭിനന്ദിച്ച് അന്‍വര്‍ സാദത്ത് എം എല്‍ എ

Web Desk
1 Min Read

ആലുവ: ആലുവയിലും കുട്ടമശ്ശേരിയിലും മോഷണം നടത്തിയവരെ രാജസ്ഥാനിലെ അജ്മീറിലെത്തി സാഹസികമായി പിടികൂടിയ പൊലീസ് ഉദ്യോഗസ്ഥരെ അന്‍വര്‍ സാദത്ത് എം എല്‍ എ അഭിനന്ദിച്ചു. പൂട്ടിക്കിടന്ന വീടുകള്‍ കുത്തിത്തുറന്ന് 38 പവനും 38000 രൂപയും കവര്‍ന്ന ഉത്തരാഖണ്ഡ് സ്വദേശികളായ ഡാനിഷ്, ഷെഹ്ജാദ്ദ് എന്നിവരെയാണ് 2500 കിലോമീറ്റര്‍ പിന്തുടര്‍ന്ന് രാജസ്ഥാനിലെ അജ്മീറിലെത്തി സാഹസികമായി അറസ്റ്റ് ചെയ്തു കസ്റ്റഡിയിലെടുത്തത്.

city exchange

ആലുവ റൂറല്‍ എസ് പിയുടെ സ്‌ക്വാഡിലുള്ള പോലീസ് ഉദ്യോഗസ്ഥരായ എസ് ഐ എസ് എസ് ശ്രീലാല്‍, സി പി ഒമാരായ മാഹിന്‍ഷാ അബൂബക്കര്‍, മുഹമ്മദ് അമീര്‍, വി എ അഫ്‌സല്‍, കെ എം മനോജ് എന്നിവരെയും ഇവര്‍ക്കു നേതൃത്വം നല്‍കിയ ആലുവ റൂറല്‍ എസ് പി വൈഭവ് സക്‌സേനയേയുമാണ് എം എല്‍ എ പ്രശംസിച്ചത്.

പ്രതികളെ പിടികൂടുന്നതിനിടയില്‍ വെടിവെയ്പുണ്ടായിട്ടും അവരെ സധൈര്യം നേരിട്ടു പിടികൂടി പൊലീസിന്റെ യശസ്സുയര്‍ത്തിയ ഈ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഗുഡ് സര്‍വീസ് എന്‍ട്രിയും സ്തുത്യര്‍ഹ സേവനത്തിനുള്ള മുഖ്യമന്ത്രിയുടെ പൊലീസ് മെഡലും നല്കണമെന്ന് മുഖ്യമന്ത്രിയോടും ആഭ്യന്തര വകുപ്പിനോടും ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഇതിനായി മുഖ്യമന്ത്രിക്കും ആഭ്യന്തര വകുപ്പിനും കത്ത് നല്‍കുമെന്നും അന്‍വര്‍ സാദത്ത് എം എല്‍ എ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!