കാഴ്ച്ച പരിമിതർക്ക് നീന്തൽ പരിശീലനം നൽകി ഇക്വിബീങ്

Web Desk
1 Min Read

കൊച്ചി: ഇക്വിബീങിന്റെ നേതൃത്വത്തിൽ ആലുവ ബ്ലൈന്റ് സ്കൂളുമായി സഹകരിച്ച് കാഴ്ച്ച പരിമിതിയുള്ള കുട്ടികൾക്ക് നീന്തൽ പരിശീലനം നൽകി. ആലുവ പെരിയാർ ക്ലബ്ബിൽ നടന്ന പരിശീലന പരിപാടിയുടെ സമാപന ചടങ്ങിൽ ജില്ലാ കലക്ടർ രേണു രാജ് മെഡലും സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.

city exchange

കായിക മേഖലകളിൽ മറ്റു കുട്ടികളുമായി ചേർന്ന് കാഴ്ച്ച പരിമിതർ ഉൾപ്പെടെ വൈകല്യമുള്ള കുട്ടികളെ ചേർത്ത് പരിപാടികൾ ആവിഷ്ക്കരിച്ചാൽ ജില്ലാ ഭരണകൂടത്തിന്റെ പൂർണ പിന്തുണ ഉണ്ടാകുമെന്ന് ജില്ലാ കലക്ടർ പറഞ്ഞു. എല്ലാ കുട്ടികളേയും സമൂഹവുമായി ചേർത്തു നിർത്താൻ ഇത്തരം പരിപാടികൾക്കു സാധിക്കുമെന്നും കലക്ടർ പറഞ്ഞു.

സമാപന ചടങ്ങിൽ ഇക്വിബീങ് മാനേജിഗ് ട്രസ്റ്റി ഡോ. അനന്ത ലക്ഷ്മി, ട്രസ്റ്റി ദുർഗ ഗോവിന്ദ്,  ആലുവ ബ്ലൈന്റ് സ്കൂൾ ട്രസ്റ്റി ടെ ജെ ജോൺ, ടി സി എസ് കേരള ഹെഡ് ദിനേശ് തമ്പി, റോട്ടറി അപ് ടൗൺ പ്രസിഡന്റ് സുനിൽ പോൾ, സ്കൂൾ പ്രിൻസിപ്പൽ ജിജി വർഗ്ഗീസ്, ഇക്വിബീങ് ഉപദേശകരായ ജയശങ്കർ, വിവേക് കൃഷ്ണ ഗോവിന്ദ്, അഫ്സൽ എന്നിവർ പ്രസംഗിച്ചു.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!