രക്തസാക്ഷികളെ സ്മരിച്ച് വി എസ്; ഫാസിസ്റ്റ് കടന്നാക്രമണ കാലത്ത് ഐക്യത്തിന്റെ ശബ്ദം ഉയരണം

Web Desk
1 Min Read

തിരുവനന്തപുരം: ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ കാലത്ത് ഐക്യത്തിന്റേയും ചെറുത്തു നില്‍പ്പിന്റേയും ശബ്ദം ഉയരണമെന്ന് മുന്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍. പുന്നപ്ര- വയലാര്‍ സമരത്തിന്റെ ഏഴരപ്പതിറ്റാണ്ട് വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിച്ചാണ് വി എസ് ഇക്കാര്യം പറഞ്ഞത്. വി എസിന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് ആശംസകള്‍ അര്‍പ്പിച്ചിരിക്കുന്നത്.

city exchange

‘സ്വാതന്ത്ര്യ സമര ചരിത്രത്തിലെ രക്തരൂക്ഷിതമായ പുന്നപ്ര- വയലാര്‍ സമരത്തിന് ഏഴര പതിറ്റാണ്ട് തികയുകയാണ്. ഫാസിസ്റ്റ് കടന്നാക്രമണങ്ങളുടെ ഈ കാലഘട്ടത്തില്‍, ജനങ്ങളുടെ ഐക്യത്തിന്റേയും ചെറുത്തുനില്‍പ്പിന്റേയും ശബ്ദം ഉയരുമെന്ന പ്രത്യാശയോടെ, രക്തസാക്ഷികളെ സ്മരിച്ചുകൊണ്ട് ഈ എഴുപത്തഞ്ചാം വാര്‍ഷികാചരണ പരിപാടികള്‍ക്ക് ആശംസകളര്‍പ്പിക്കുന്നു,’ വി എസ് അച്യുതാനന്ദന്‍ എഴുതി.

തിരുവിതാംകൂര്‍ ദിവാനായിരുന്ന സര്‍ സി പിയുടെ പട്ടാളത്തിന്റെ വെടിയേറ്റു വീരമൃത്യു വരിച്ച പുന്നപ്ര, മാരാരിക്കുളം, മേനാശേരി, വയലാര്‍ സമരസഖാക്കളുടെ സ്മരണയാണ് പുതുക്കുന്നത്.

- Advertisement -
Ad image

23ന് പുന്നപ്രയിലും 25ന് മേനാശേരിയിലും 26ന് മാരാരിക്കുളത്തും വീരസ്മരണ പുതുക്കും. 27ന് വയലാര്‍ രക്തസാക്ഷി ദിനത്തോടെ വാരാചരണം സമാപിക്കും.

Share This Article
Leave a Comment
error: Content is protected !!