കാന്തപുരം ഇടപെട്ടു: ഐ.എന്‍.എല്ലിലെ പ്രശ്‌നങ്ങള്‍ പരിഹരിച്ചു

Web Desk
1 Min Read

കോഴിക്കോട്: ഐ.എന്‍.എല്ലിലെ എ.പി. അബ്ദുല്‍ വഹാബ,കാസിം ഇരിക്കൂര്‍ വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കങ്ങള്‍ പരിഹരിച്ചു. കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ലിയാരുടെ മധ്യസ്ഥതയില്‍ നടന്ന ചര്‍ച്ചയിലാണ് ഒരുമിച്ച് പോകാന്‍ ഇരുവിഭാഗങ്ങളും ധാരണയിലെത്തിയത്.
എല്ലാ പ്രശ്‌നങ്ങളും പരിഹരിച്ചതായി സംസ്ഥാന പ്രസിഡന്റ് എ.പി. അബ്ദുല്‍ വഹാബ് പറഞ്ഞു. അഭിപ്രായമുള്ള പാര്‍ട്ടിയായതിനാല്‍ അഭിപ്രായ വ്യത്യാസങ്ങളും സ്വഭാവികമാണ്. ഒറ്റക്കെട്ടായി പാര്‍ട്ടി മുന്നോട്ടു പോകുമെന്നും അദ്ദേഹം അറിയിച്ചു.

city exchange


നല്ല രീതിയില്‍ ഒരുമിച്ചു പോകാന്‍ തീരുമാനിച്ചതായി മന്ത്രിയും അഖിലേന്ത്യ സെക്രട്ടറിയുമായ അഹമ്മദ് ദേവര്‍കോവിലും മാധ്യമങ്ങളോട് പറഞ്ഞു. പഴയതെല്ലാം മറന്ന് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും മന്ത്രി വ്യക്തമാക്കി.
പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കാസിം ഇരിക്കൂര്‍ വ്യക്തമാക്കി. സംസ്ഥാന പ്രസിഡന്റായി അബ്ദുല്‍ വഹാബ് തുടരും. പുറത്താക്കപ്പെട്ട എല്ലാവരെയും തിരിച്ചെടുക്കും. അതിന് സംഘടനാപരനായ നടപടികള്‍ പൂര്‍ത്തിയാക്കും.ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ അടിത്തറ വിപുലീകരിക്കുന്നതിന് ഐ.എല്‍.എല്ലിന് വലിയ പങ്ക് വഹിക്കാനുണ്ട്. ആ ദൗത്യം ഏറ്റെടുക്കണമെന്ന നിര്‍ദേശമാണ് കാന്തപുരം അബൂബക്കര്‍ മുസ് ലിയാര്‍ മുന്നോട്ടു വെച്ചതെന്ന് കാസിം ഇരിക്കൂര്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!