ഖത്തറിലെ റോഡപകടങ്ങളിലെ മുഖ്യ കാരണം ഡ്രൈവിങ്ങിലെ ഫോണ്‍ ഉപയോഗം

Web Desk
1 Min Read

ദോഹ: ഖത്തറില്‍ വാഹനാപകടങ്ങലില്‍ ഭൂരിപക്ഷവും ഡ്രൈവിങ്ങിനിടെയുള്ള മൊബൈല്‍ ഫോണ്‍ ഉപയോഗത്താലെന്ന് വിധഗ്ദാഭിപ്രായം.
80 മുതല്‍ 90 ശതമാനം വരെ ട്രാഫിക് അപകടങ്ങള്‍ സംഭവിക്കുന്നതിന് കാരണം ഹൈവേകളില്‍ വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കുന്നതാണെന്ന് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക്ക് പ്രതിനിധിയാണ് വെളിപ്പെടുത്തിയത്.

city exchange

വാഹനമോടിക്കുമ്പോള്‍ വാഹനത്തിലെ ടിവിയില്‍ നിന്ന് ഏതെങ്കിലും ദൃശ്യങ്ങള്‍ കാണുന്നതിനും മൊബൈല്‍ ഫോണോ മറ്റേതെങ്കിലും ഉപകരണമോ ഉപയോഗിച്ചാലുമുള്ള പിഴ 500 ഖത്തര്‍ റിയാല്‍ ആണെന്നും ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫികിലെ ഓഫീസര്‍ ക്യാപ്റ്റന്‍ മുഹമ്മദ് അബ്ദുല്ല അല്‍ കുവാരി ചൂണ്ടിക്കാട്ടി. ട്രാഫിക് നിയമവും ചട്ടങ്ങളും സംബന്ധിച്ച ഒരു വെബിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാല്‍ നടക്കാര്‍ നിശ്ചിത സ്ഥലത്തിലൂടെ മാത്രമേ റോഡ് മുറിച്ചുകടക്കാവൂ. അല്ലാത്ത പക്ഷം അവര്‍ക്ക് 200 റിയാല്‍ വരെ പിഴ ഈടാക്കും. സ്‌കൂള്‍,പാര്‍പ്പിട മേഖലകളില്‍ വാഹനമോടിക്കുമ്പോള്‍ ജാഗ്രത പാലിക്കണമെന്നും റോഡിലെ വേഗപരിധി പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!