

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കണ്ടറി (സി ബി എസ് ഇ) സ്ക്കൂളില്‍ ഏറെക്കാലം അറബി- സ്പോര്‍ട്സ് വിഭാഗം അധ്യാപകനായ സി ഫാസില്‍ മാസ്റ്റര്‍ വിദേശത്തേക്ക് പോകുന്നതിനെ തുടര്‍ന്ന് ഹൃദ്യമായ യാത്രയയപ്പ് നല്കി. ഐ എസ് ഡി ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍ സ്നേഹോപഹാരം നല്കി.

സ്കൂള്‍ പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്, വൈസ് പ്രിന്‍സിപ്പാള്‍ കെ പി ദിവ്യ, സഹപ്രവര്‍ത്തകര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.
