

പയ്യന്നൂര്‍: ഐ എസ് ഡി സീനിയര്‍ സെക്കന്‍ഡറി ഇംഗ്ലീഷ് മീഡിയം സ്‌ക്കൂളില്‍ നൂതന സൗകര്യങ്ങളോടുകൂടി സജ്ജമാക്കിയ വിവിധ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്ന വിശാലമായ സെമിനാര്‍ ഹാള്‍, ശാരീരിക അസ്വസ്ഥതകള്‍ മൂലം വിശ്രമിക്കുന്നതിനായി ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം സൗകര്യമൊരുക്കിയ ആതുര ശുശ്രൂഷാ മുറികള്‍, മഴ നനയാതെ ആണ്‍കുട്ടികള്‍ക്ക് ശൗചാലയത്തിലേക്ക് പോകാനുള്ള നടപ്പാത എന്നിവയുടെ ഉദ്ഘാടന ചടങ്ങ് സംഘടിപ്പിച്ചു.

ഗ്രാന്റ് തേജസ് എം ഡിയും ഐ എസ് ഡി ചെയര്‍മാനുമായ കെ എം അഷറഫ് സെമിനാര്‍ ഹാള്‍, പി ടി എ പ്രസിഡണ്ട് അബ്ദുല്‍ റസാഖ് നടപ്പാത, സി ഇ ഒ കെ പി മുഹമ്മദ് സഅദ് സ്മാര്‍ട്ട് ടി വി, വിശ്രമ മുറികള്‍ വൈസ് ചെയര്‍മാന്‍ ഡോ. പി വി അബൂബക്കര്‍, ഡോ. അബ്ദുല്‍ ജബ്ബാര്‍ എന്നിവരും ഔപചാരികമായ ഉദ്ഘാടനം നിര്‍വ്വഹിച്ചു.

വൈസ് പ്രിന്‍സിപ്പാള്‍ കെ പി.ദിവ്യ സ്വാഗതം പറഞ്ഞു. സി ഇ ഒ മുഹമ്മദ് സഅദ് മുഖ്യപ്രഭാഷണം നടത്തി. പ്രിന്‍സിപ്പാള്‍ ടി പി സുരേഷ് പൊതുവാള്‍ അധ്യക്ഷത വഹിച്ചു. ട്രഷറര്‍ കക്കുളത്ത് അബ്ദുല്‍ ഖാദര്‍, വൈസ് ചെയര്‍മാന്‍മാര്‍ ഡോ. അബൂബക്കര്‍, തയ്യില്‍ മുഹമ്മദ് കുഞ്ഞി ഹാജി, എഞ്ചിനീയര്‍ ഷൗക്കത്തലി, മാനേജര്‍ ഡോ. അഹമ്മദ് ഷാഫി പി ടി എ പ്രസിഡന്റ് അബ്ദുല്‍ റസാഖ്, പി ടി എ വൈസ് പ്രസിഡന്റ് ഇര്‍ഫാന നബീല്‍, പി ടി എ ട്രഷറര്‍ ശിഹാബുദ്ദീന്‍, പി ടി എ ചീഫ് എക്‌സിക്യൂട്ടീവ് അംഗം ഡോ. അബ്ദുല്‍ ജബ്ബാര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു. ഐ എസ് ഡി സെക്രട്ടറി നസീം, സ്റ്റെം ഭാരവാഹി മുഹമ്മദ് ഇല്ല്യാസ്, പി ടി എ ഭാരവാഹികള്‍, അധ്യാപക പ്രതിനിധികള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
കുട്ടികളിലെ കായികാഭിരുചിയെ പരിപോഷിപ്പിക്കുന്നതിന് വേണ്ടി അണ്ടര്‍ 19ലെ കുട്ടികള്‍ക്കുള്ള ജേഴ്‌സി ചടങ്ങില്‍ പ്രകാശനം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കോ ഓര്‍ഡിനേറ്റര്‍ കെ.എം ശരണ്യ ടീച്ചര്‍ നന്ദി പറഞ്ഞു.

