ലാറ്റേ ആര്‍ട്ട് കോംപറ്റീഷന്‍ 202: ഷാഫി വിജയി

Web Desk
1 Min Read

കൊച്ചി: കേരളത്തിലെ കോഫി കഫേകളുടെ പങ്കാളിത്വത്തോടെ ബാരിസ്റ്റ (കോഫി മേക്കേഴ്‌സ്)കളുടെ സംസ്ഥാനതല ലാറ്റേ ആര്‍ട്ട് കോംപറ്റീഷന്‍ 2022ല്‍ ഷാഫി കോസ്റ്റ കൊച്ചി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ക്രാന്തിക് കുര്‍ഗ് രണ്ടാം സ്ഥാനവും വിമല്‍ സിങ് കൊച്ചി മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

city exchange

അന്താരാഷ്ട്ര നിലവാരത്തിലുള്ള കോഫി മേക്കിങ്ങും ലാറ്റേ ആര്‍ട്ടും പ്രോല്‍സാഹിപ്പിക്കുന്നതിനായി കാപ്പി മെഷീന്‍സും ഫോക്‌സ് കോഫിയും ചേര്‍ന്നാണ് മത്സരം കൊച്ചിയില്‍ സംഘടിപ്പിച്ചത്. 22 പേരാണ് അവസാന റൗണ്ടില്‍ പങ്കെടുത്തത്. ആദ്യ മൂന്ന് സ്ഥാനക്കാര്‍ക്കും ഫെബ്രുവരിയില്‍ ബംഗ്ലൂരുവില്‍ നടക്കുന്ന നാഷണല്‍ ലാറ്റേ ആര്‍ട്ട് കോംപറ്റീഷനില്‍ പങ്കെടുക്കാം. ദേശിയ തലത്തില്‍ ഒരു ലക്ഷം രൂപയുടെ സമ്മാനവും അന്താരാഷ്ട്ര മത്സരത്തില്‍ പങ്കെടുക്കാനുള്ള അവസരവും ലഭിക്കും.

രണ്ടാം സ്ഥാനക്കാര്‍ക്ക് 50,000 രൂപയും മൂന്നാം സ്ഥാനം നേടുന്നവര്‍ക്ക് 35,000 രൂപയും ക്യാഷ് പ്രൈസ് നല്‍കും.
രാജ്യത്തെ 22 നഗരങ്ങളിലാണ് സംസ്ഥാനതല മത്സരങ്ങള്‍ നടക്കുന്നത്. പ്രധാന നഗരങ്ങളായ മുംബൈ, ചെന്നൈ, പോണ്ടിച്ചേരി കൊല്‍ക്കത്ത, ഡല്‍ഹി, ഗോവ തുടങ്ങിയ സംസ്ഥാനങ്ങളില്‍ മത്സരങ്ങള്‍ പൂര്‍ത്തിയായി. ജോഷി തളിയത്ത്, സെലിബ്രേറ്റി ഷെഫ് സിദ്ദീഖ്, സാബു എന്നിവരായിരുന്നു വിധി കര്‍ത്താക്കള്‍.

- Advertisement -
Ad image

വിവിധ റൗണ്ടുകളിലായിരുന്നു മത്സരം. പരമ്പരാഗത രീതിയിലുള്ള കോഫി മേക്കിങ് രീതികളില്‍ നിന്ന് മാറി ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി ലോകോത്തര നിലവാരത്തില്‍ നമ്മുടെ കോഫി അവതരിപ്പിക്കാനുള്ള പ്രോല്‍സാഹനം കൂടിയാണ് കേരളത്തില്‍ ആദ്യമായി നടക്കുന്ന ലാറ്റേ ആര്‍ട്ട് കോംപറ്റീഷന്‍. ലോക ബാരിസ്റ്റന്‍ ചാംപ്യന്‍ഷിപ്പിനായി പുതിയ തലമുറയെ സജ്ജമാക്കാനും പദ്ധതിയിലൂടെ കഴിയുമെന്ന് ജോഷി ത ലിയത്ത് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!