

ആലുവ: പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചുവരുന്ന കേരളത്തിലെ കായംകുളം, ചങ്ങനാശ്ശേരി, ആലുവ, ഇരിഞ്ഞാലക്കുട, ഷൊര്‍ണൂര്‍, വടകര, തലശ്ശേരി എന്നീ റെയില്‍വേ സ്റ്റേഷനുകളിലെ റെയില്‍വേ മെയില്‍ സര്‍വീസ് സെന്ററുകള്‍ നിര്‍ത്തലാക്കുവാനുള്ള പോസ്റ്റല്‍ വകുപ്പിന്റെ തീരുമാനം പുന:പരിശോധിക്കുകയും റദ്ദാക്കുകയും ചെയ്യണമെന്ന് യു ഡി എഫ് എം പിമാര്‍ കേന്ദ്രകമ്മ്യൂണിക്കേഷന്‍സ് വകുപ്പ് മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയ്ക്ക് നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.

നിര്‍ത്തലാക്കുന്ന റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രങ്ങള്‍ ഉള്‍പ്പെടുന്ന പാര്‍ലമെന്റ് മണ്ഡലങ്ങളെ പ്രതിനിധീകരിക്കുന്ന ബെന്നി ബഹന്നാന്‍, വി കെ ശ്രീകണ്ഠന്‍, ഷാഫി പറമ്പില്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങിയവര്‍ ചേര്‍ന്നാണ് മന്ത്രിക്ക് നിവേദനം കൈമാറിയത്. എന്‍ കെ പ്രേമചന്ദ്രന്‍ എം പിയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു.

നിലവില്‍ നിര്‍ത്തലാക്കുമെന്ന് അറിയിച്ച റെയില്‍വേ മെയില്‍ സര്‍വീസ് കേന്ദ്രങ്ങള്‍ പതിറ്റാണ്ടുകളായി പ്രവര്‍ത്തിച്ചു വരുന്നവയാണ്. ഇവയ്ക്കെല്ലാം തന്നെ പ്രാദേശികമായി വലിയ പ്രാധാന്യമുള്ളതാണ്. ആയതിനാല്‍ റെയില്‍വേ മെയില്‍ സര്‍വീസുകളെ ദോഷകരമായി ബാധിക്കുന്ന തീരുമാനത്തില്‍ നിന്നും അടിയന്തരമായി പിന്മാറണമെന്നും തീരുമാനം പുന:പരിശോധിക്കണമെന്നും എംപിമാര്‍ മന്ത്രിയോട് ആവശ്യപ്പെട്ടു.
