

ദോഹ: ഖത്തറിലെ മുന്‍നിര ഇന്ത്യന്‍ വിദ്യാലയമായ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളിന്റെ പുതിയ കാമ്പസിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 5.15ന് നിര്‍വ്വഹിക്കും. വ്യാഴം, വെള്ളി ദിവസങ്ങളില്‍ അല്‍ വുക്കൈര്‍ സൗത്തിലെ നോബിള്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ നടക്കുന്ന സ്‌കൂളിന്റെ പതിനെട്ടാം വാര്‍ഷിക ആഘോഷ പരിപാടികളിലും നാളെ നടക്കുന്ന ഉദ്ഘാടന ചടങ്ങിലും ഖത്തറിലെ വിദ്യാഭ്യാസ ഉന്നത വിദ്യാഭ്യാസ മന്ത്രാലയം പ്രതിനിധികളും ഇന്ത്യന്‍ എംബസി പ്രതിനിധികളും മറ്റു വിശിഷ്ടാതിഥികളും പങ്കെടുക്കും.

മുന്‍ വര്‍ഷങ്ങളിലെ പോലെ തന്നെ കിന്റര്‍ഗാര്‍ട്ടന്‍ മുതല്‍ പ്ലസ് ടു വരെയുള്ള മികവാര്‍ന്ന വിദ്യാഭ്യാസം വിദ്യാര്‍ഥികള്‍ക്കായി വാഗ്ദാനം ചെയ്തുകൊണ്ടാണ് അതി വിപുലമായ പഠന, പഠനേതര സൗകര്യങ്ങള്‍ ഒരുക്കി നോബിള്‍ സ്‌കൂള്‍ പുതിയൊരു കാമ്പസ് ആരംഭിക്കുന്നത്. രണ്ട് ദിനങ്ങളിലും സ്‌കൂള്‍ വിദ്യാഥികളുടെ ശ്രദ്ധേയമായ കലാപ്രകടനങ്ങളുമുണ്ടാകും. വിശദവിവരങ്ങള്‍ സ്‌കൂള്‍ വെബ്‌സൈറ്റില്‍ ലഭ്യമാണ്.
