

അല്‍അഹ്സ: ജോലിക്കിടെ വൈദ്യുതി കേബിളില്‍ നിന്നും ഷോക്കേറ്റ് നിര്‍മാണത്തൊഴിലാളി മരിച്ചു. ഹുഫൂഫ് ശാരി സിത്തീനില്‍ താമസിക്കുന്ന കൊല്ലം പള്ളിമുക്ക് സ്വദേശി ജമാല്‍ സലീമാണ് മരിച്ചത്.

നിയമ നടപടികള്‍ ഐ എസി എഫ് വെല്‍ഫെയര്‍ സമിതിയുടെ അംഗങ്ങളായ അബ്ദുസലാം കോട്ടയം, ഹാഷിം മുസ്ലിയാര് തുടങ്ങിയവരുടെ നേതൃത്വത്തില്‍ നടന്നുവരുന്നു.

രണ്ട് മാസമായി സന്ദര്‍ശന വിസയിലെത്തിയ ഭാര്യയും മകളും അടങ്ങുന്ന കുടുംബത്തോടൊപ്പം ഈദിന് ശേഷം ഉംറ ചെയ്യാനിരിക്കെയാണ് സലീമിന്റെ ആകസ്മികമായ നിര്യാണം.
മൃതദേഹം അല്‍അഹസയില്‍ മറവു ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

