

ദോഹ: ഗള്‍ഫ് സഹകരണ കൗണ്‍സിലിലെ ആറ് രാജ്യങ്ങള്‍ക്കുള്ള ഏകീകൃത ടൂറിസ്റ്റ് വിസയ്ക്ക് ഏകകണ്ഠമായ അംഗീകാരം.

ഖത്തര്‍, സൗദി അറേബ്യ, കുവൈറ്റ്, ഒമാന്‍, യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ബഹ്റൈന്‍ എന്നീ രാജ്യങ്ങളിലേക്ക് ഗള്‍ഫ് രാജ്യങ്ങളിലെ താമസക്കാര്‍ക്കും അന്താരാഷ്ട്ര വിനോദ സഞ്ചാരികള്‍ക്കും ഒറ്റ വിസയില്‍ യാത്ര ചെയ്യാം.
ഒമാനിലെ മസ്‌കറ്റില്‍ നടന്ന ജി സി സി ആഭ്യന്തര മന്ത്രിമാരുടെ 40-ാമത് യോഗത്തില്‍ ഗള്‍ഫ് സഹകരണ കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ ജാസിം മുഹമ്മദ് അല്‍ ബുദൈവിയാണ് ഇക്കാര്യം അറിയിച്ചത്.
ഈ സംവിധാനം 2024-25ല്‍ രാജ്യത്തുടനീളം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷിക്കുന്നത്..

പുതിയ വിസയെ സെക്രട്ടറി ജനറല്‍ അഭിനന്ദിച്ചു. ഇത് ഒരു പുതിയ നേട്ടമാണെന്നും ജിസിസി നേതാക്കളുടെ അടുത്ത സഹകരണത്തിന്റെയും മികച്ച നിര്‍ദ്ദേശങ്ങളുടെയും തെളിവാണെന്നും വിശേഷിപ്പിച്ചു.
ആറ് രാജ്യങ്ങളിലെ ഗതാഗത നിയമലംഘനങ്ങള്‍ ബന്ധിപ്പിക്കുന്ന ഇലക്ട്രോണിക് സംവിധാനവും മന്ത്രിമാര്‍ ഉദ്ഘാടനം ചെയ്തു.

