

കൊച്ചി: രണ്ടു ദിവസത്തെ കേരള സന്ദര്‍ശനം പൂര്‍ത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി മംഗലാപുരത്തേക്ക് പോയി. നെടുമ്പാശ്ശേരി കൊച്ചി രാജ്യാന്തര വിമാനത്താവളത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സര്‍ബാനന്ദ സോനവള്‍, സംസ്ഥാന പോലീസ് മേധാവി അനില്‍ കാന്ത്, പൊതു ഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ ആര്‍ ജ്യോതിലാല്‍, കൊച്ചി രാജ്യാന്തര വിമാനത്താവള കമ്പനി മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ്, ഏഴിമല നേവല്‍ അക്കാദമി റിയര്‍ അഡ്മിറല്‍ അജയ് ഡി തിയോഫിലസ്, എറണാകുളം റൂറല്‍ ജില്ലാ പോലീസ് ചീഫ് വിവേക് കുമാര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണ് പ്രധാനമന്ത്രിയെ യാത്രയയച്ചത്.

