ആര്യയുടെ ബിഗ് ബജറ്റ് ത്രില്ലെര്‍ ചിത്രം ‘ക്യാപ്റ്റന്‍’ ഓണത്തിന് തിയേറ്ററുകളില്‍

Web Desk
1 Min Read

കൊച്ചി: തെന്നിന്ത്യന്‍ സൂപ്പര്‍താരം ആര്യ നായകനായെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘ക്യാപ്റ്റന്‍’ സെപ്റ്റംബര്‍ എട്ടിന് കേരളത്തില്‍ തിയേറ്ററുകളിലെത്തുന്നു. കേരളത്തില്‍ വിക്രം, ആര്‍ ആര്‍ ആര്‍, ഡോണ്‍ എന്നീ ചിത്രങ്ങളുടെ വന്‍ വിജയത്തിന് ശേഷം ഷിബു തമീന്‍സിന്റെ നേതൃത്വത്തില്‍ റിയാ ഷിബുവിന്റെ എച്ച് ആര്‍ പിക്‌ചേഴ്‌സ് ആണ് കേരളത്തിലെ വിതരണക്കാര്‍.

city exchange

ശക്തി സൗന്ദര്‍ രാജന്‍ സംവിധാനം ചെയ്യുന്ന ക്യാപ്റ്റനില്‍ ആര്യക്കൊപ്പം മലയാളികളുടെ പ്രിയങ്കരിയായ ഐശ്വര്യ ലക്ഷ്മിയാണ് നായികാ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സിമ്രാന്‍ ബാഗ, ഹരീഷ് ഉത്തമന്‍, മാളവിക അവിനാഷ്, ഗോകുല്‍ നാഥ്, ആദിത്യ മേനോന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

ഇന്ത്യന്‍ ആര്‍മി ക്യാപ്റ്റന്‍ വെട്രി സെല്‍വന്‍ എന്ന കഥാപാത്രമാണ് ആര്യ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ചിത്രത്തിലെ ട്രെയിലറിന് ഗംഭീര സ്വീകാര്യത ലഭിച്ചിരുന്നു. ക്യാമറ എസ് യുവ, സംഗീതം ഡി ഇമ്മന്‍, എഡിറ്റിംഗ് പ്രദീപ് ഇ രാഘവ്, സ്റ്റണ്ട്‌സ് ശക്തി ശരവണന്‍, ഗണേഷ് കെ, ആര്‍ട്ട് ഡയറക്ടര്‍ എസ് എസ് മൂര്‍ത്തി, ഡയറക്ടര്‍ ഓഫ് ഫോട്ടോഗ്രാഫി എസ് യുവ.

ആറു മില്യണില്‍പരം കാഴ്ചക്കാരുമായി ട്രെന്‍ഡിങ്ങില്‍ ആണ് ക്യാപ്റ്റന്റെ ട്രെയ്‌ലര്‍. ട്രെയ്‌ലറിന്റെ സ്വീകാര്യത സൂചിപ്പിക്കുന്നത് പ്രേക്ഷര്‍ക്ക് ഗംഭീര ഓണവിരുന്നായിരിക്കും ക്യാപ്റ്റനെന്നാണ്. പി ആര്‍ ഓ- പ്രതീഷ് ശേഖര്‍.

- Advertisement -
Ad image
Share This Article
Leave a Comment
error: Content is protected !!