

കൊച്ചി: മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനും സാമൂഹ്യ നിരീക്ഷനുമായിരുന്ന രവി വര്‍മ്മ (60) അന്തരിച്ചു. കാക്കനാട് സണ്‍റൈസ് ആശുപത്രിയിലായിരുന്നു അന്ത്യം. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചതായിരുന്നു.

അവിവാഹിതനാണ്. സംസ്‌കാരം ശനിയാഴ്ച തൃപ്പൂണിത്തുറയില്‍.

മഹാരാജാസ് കോളജില്‍ എസ് എഫ. ഐ പ്രവര്‍ത്തകനായിരുന്ന രവിവര്‍മ്മ ദേശാഭിമാനിയുടെ എഡിറ്ററായും പിന്നീട് സദ്‌വാര്‍ത്ത, ഏഷ്യാനെറ്റ് എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു.

