

കോഴിക്കോട്: എം ഇ എസ് എജ്യുക്കേഷന്‍ ബോര്‍ഡ് കേരള സംഘടിപ്പിക്കുന്ന ഓള് കേരള എം ഇ എസ് സി ബി എസ് ഇ സ്കൂള്‍സ് ടീച്ചേഴ്സ് മീറ്റ്, ഒക്ടോബര്‍ അഞ്ചിന് കളന്‍തോടുള്ള എം ഇ എസിന്റെ ആദ്യ സി ബി എസ് ഇ സ്കൂളും ഈ വര്‍ഷം സുവര്‍ണ്ണ ജൂബിലി ആഘോഷിക്കുന്ന എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്കൂളില്‍ നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

വര്‍ണ്ണാഭമായ ചടങ്ങിന്റെ ഉദ്ഘാടനം രാവിലെ 9.30ന് എം ഇ എസ് സംസ്ഥാന പ്രസിഡന്റ്് ഡോ. പി എ ഫസല്‍ ഗഫൂര്‍ നിര്‍വഹിക്കും. എം ഇ എസ് സി ബി എസ് ഇ സ്കൂളുകളുടെ അക്കാഡമിക്, നോണ്‍ അക്കാഡമിക് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുവാന്‍ രൂപം കൊണ്ടിട്ടുള്ള എം ഇ എസ് എജുക്കേഷന്‍ ബോര്‍ഡിന്റെ കീഴില്‍ കേരളത്തിലെ 25ഓളം സ്കൂളുകളില്‍ നിന്നുള്ള 1500ഓളം അധ്യാപകര്‍ പരിപാടികളില്‍ പങ്കെടുക്കും.

എം ഇ എസ് സി ബി എസ് ഇ സ്കൂളുകളില്‍ 10, 15, 20, 25, 30 വര്‍ഷങ്ങള്‍ സേവനം അനുഷ്ഠിച്ചിട്ടുള്ള അധ്യാപകരെ ആദരിക്കുന്ന ചടങ്ങില്‍ എം ഇ എസ് സ്കൂള്‍ എജുക്കേഷന്‍ ബോര്‍ഡ് ചെയര്മാന് ഡോ. കെ കെ അബൂബക്കര്‍ അധ്യക്ഷത വഹിക്കും.
സംസ്ഥാന ജനറല്‍ സെക്രട്ടറി കുഞ്ഞു മൊയ്തീന് മുഖ്യപ്രഭാഷണം നടത്തും. എം ഇ എസിന്റെ സംസ്ഥാന ജില്ലാ നേതാക്കളും എം ഇ എസ് എജുക്കേഷന്‍ ബോര്‍ഡിന്റെ ഭാരവാഹികളും ചടങ്ങില്‍ പങ്കെടുക്കും. കില ട്രെയിനര്‍ സുരേഷ് ബാബുവിന്റെ മോട്ടിവേഷന്‍ ക്ലാസ്, വിവിധ സ്കൂളുകളില്‍ നിന്നുള്ള അധ്യാപകരുടെ കലാപരിപാടികള്‍ എന്നിവ നടക്കും.
ചടങ്ങില്‍ എം ഇ എസ് രാജ റസിഡന്‍ഷ്യല്‍ സ്കൂളിന്റെ അന്‍പതാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി നിര്‍മ്മാണം പൂര്‍ത്തിയാക്കിയ ഔട്ട്ഡോര്‍ ഓഡിറ്റോറിയം സോളാര്‍ പവര്‍ പ്രൊജക്റ്റ്, ഓട്ടോമാറ്റിക് ലോണ്ടറി, റെനവേറ്റഡ് കിച്ചന് എന്നിവയുടെ ഉദ്ഘാടനം എം ഇ എസ് പ്രസിഡന്റ് ഡോ. പി എ ഫസല്‍ ഗഫൂര്‍, ജനറല്‍ സെക്രട്ടറി കെ കെ കുഞ്ഞുമൊയ്തീന്, രാജാ സ്കൂള്‍ ചെയര്മാന് പി എച്ച് മുഹമ്മദ്, എം ഇ എസ് സ്റ്റേറ്റ് സെക്രട്ടറി വി പി അബ്ദുറഹിമാന് എന്നിവര്‍ യഥാക്രമം നിര്‍വഹിക്കും.
വാര്‍ത്താസമ്മേളനത്തില്‍ എം ഇ എസ് സ്കൂള്‍ എജ്യുക്കേഷന്‍ ബോര്‍ഡ് സെക്രട്ടറി കെ എം ഡി മുഹമ്മദ്, ട്രഷറര്‍ കെ മുഹമ്മദ് ഷാഫി ഹാജി, എം ഇ എസ് രാജ റെസിഡന്‍ഷ്യല്‍ സ്കൂള്‍ ചെയര്മാന് പി എച്ച് മുഹമ്മദ്, സെക്രട്ടറി എന്‍ കെ അബൂബക്കര്‍, ട്രഷറര്‍ ഹസ്സന് തിക്കോടി, സ്കൂള്‍ പ്രിന്‍സിപ്പല്‍ സി എസ് രമേഷ് കുമാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

