തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ അവരുടെ രീതിയില്‍ വ്യാഖ്യാനിച്ചെന്ന് പി കെ കൃഷ്ണദാസ്

Web Desk
1 Min Read

കോഴിക്കോട്: തന്റെ ഫേസ്ബുക്ക് പോസ്റ്റിനെ ചില മാധ്യമങ്ങള്‍ അവരുടെ രീതിയില്‍ വ്യാഖ്യാനിച്ചുവെന്നും ഭരണഘടനയില്‍ ഭേദഗതികള്‍ ആവശ്യമാണെന്ന് പറഞ്ഞതിനെ തെറ്റായി കാണേണ്ടതില്ലെന്നും ബി ജെ പി ദേശീയ നിര്‍വ്വാഹക സമിതി അംഗം പി കെ കൃഷ്ണദാസ്.

city exchange

ബി ജെ പിയെയും ആര്‍ എസ് എസ്സിനെയും സംബന്ധിച്ച് ഭരണഘടന വേദഗ്രന്ഥമാണെന്നും അദ്ദേഹം പറഞ്ഞു.
ഫേസ്ബുക്ക് പോസ്റ്റ് സംബന്ധിച്ച് മറ്റുള്ളവര്‍ നടത്തുന്ന വ്യാഖ്യാനങ്ങളോട് തനിക്ക് കടപ്പാടില്ല. സജി ചെറിയാന്‍ നടത്തിയ പ്രസ്താവനയെ ഗോള്‍വാള്‍ക്കറുടെ നിരീക്ഷണവുമായി താരതമ്യം ചെയ്ത് അത് ഒന്നാണെന്നുള്ള വി ഡി സതീശന്റെ പ്രസ്താവനക്കെതിരെയായിരുന്നു തന്റെ പോസ്റ്റ്. സജി ചെറിയാന്‍ പറഞ്ഞതല്ല ഗോള്‍വാള്‍ക്കറുടെ നിരീക്ഷണം. വി ഡി സതീശന്റെ ഈ പ്രസ്താവന അബദ്ധജടിലമാണ്. സജി ചെറിയാന്‍ ഭരണഘടനയെ കണ്ടത് നിഷേധാത്മകമായാണ്. അതേസമയം ഗോള്‍വാള്‍ക്കര്‍ ഭാവാത്മകമായാണ് ഭരണഘടനയെ കണ്ടതെന്നും അദ്ദേഹം പറഞ്ഞു.

നിരന്തരം ആര്‍ എസ് എസ്സിനെയും ബി ജെ പിയെയും വിമര്‍ശിക്കുന്ന വി ഡി സതീശന് മതഭീകരവാദികളെ വിമര്‍ശിക്കാന്‍ കഴിയുന്നില്ല. ബി ജെ പിയെ ആയിരം വട്ടം വിമര്‍ശിച്ചാലാണ് അദ്ദേഹം എല്‍ ഡി എഫിനെ ഒരുവട്ടം വിമര്‍ശിക്കുക. എല്‍ ഡി എഫിന് അനുകൂലമായ നിലപാടുകളെടുക്കുകയും സി പി എമ്മിനെ വെള്ളപൂശുകയും ചെയ്യുന്ന വി ഡി സതീശന്‍ പ്രതിപക്ഷ നേതാവാകാന്‍ അര്‍ഹനല്ല.

- Advertisement -
Ad image

രാഷ്ട്രനിര്‍മ്മിതിക്കാധാരം സംസ്‌കൃതിയാണ്. മതേതരത്വം ഭാരതത്തിന്റെ സ്വത്വമാണ്. ഏക സിവില്‍ കോഡ് മതേതരത്വത്തിന്റെ പ്രതീകമാണ്. ദീനദയാല്‍ ആവിഷ്‌കരിച്ച അന്ത്യോദയമെന്ന പ്രത്യയശാസ്ത്രമാണ് ബി ജെ പിയെ സംബന്ധിച്ച സോഷ്യലിസ്റ്റ് ആശയം. അതാണ് ഫേസ് ബുക്ക് പോസ്റ്റില്‍ താന്‍ വ്യക്തമാക്കിയതെന്നും പി കെ കൃഷ്ണദാസ് മാധ്യമങ്ങളോട് പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!