ഡോ. ആസാദ് മൂപ്പന് ഈ വര്‍ഷത്തെ ആഗോള സംരംഭക പുരസ്‌കാരം

Web Desk
1 Min Read

കൊച്ചി: ബംഗളുരുവില്‍ നടന്ന രണ്ടാമത് ഇ ടി സംരംഭക ഉച്ചകോടിയില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ സ്ഥാപക ചെയര്‍മാന്‍ ഡോ. ആസാദ് മൂപ്പനെ ഇക്കൊല്ലത്തെ ആഗോള സംരംഭകനായി തെരെഞ്ഞെടുത്തു. ഇന്ത്യക്കകത്തും അന്താരാഷ്ട്ര തലത്തിലും ആരോഗ്യമേഖലയുടെ നവീകരണത്തിന് കാഴ്ചവെച്ച സംഘാടന മികവും നേതൃപാഠവവും കണക്കിലെടുത്താണ് ഏറെ ആദരിക്കപ്പെടുന്ന ഈ ബഹുമതിക്ക് ഡോ. ആസാദ് മൂപ്പനെ തെരെഞ്ഞെടുത്തത്. ബിസിനസ് രംഗത്തെ മികവും നേട്ടങ്ങളും കണ്ടെത്തി ആദരിക്കുന്ന പരിപാടിയാണ് ഇ ടിയുടെ സംരംഭക പുരസ്‌കാര ഉച്ചകോടി.

city exchange

1987ല്‍ ദുബായില്‍ ഒരു ചെറിയ ക്ലിനിക്ക് തുടങ്ങിയാണ് ഡോ. ആസാദ് മൂപ്പന്‍ തന്റെ വ്യവസായ ജീവിതം തുടങ്ങുന്നത്. ആ ക്ലിനിക്കില്‍ അന്ന് ആസാദ് മൂപ്പന്‍ എന്ന ഒരൊറ്റ ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പിന്നീടുള്ള 38 വര്‍ഷങ്ങള്‍ കൊണ്ട് ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ലോകത്തെ ഏഴ് രാജ്യങ്ങളില്‍ സാന്നിധ്യമുള്ള ആശുപത്രി ശൃംഖലയായി വളരുകയായിരുന്നു. എല്ലാവര്‍ക്കും താങ്ങാനാവുന്ന നിരക്കില്‍ ഗുണമേന്മയുള്ള ലോകോത്തര ചികിത്സ ലഭ്യമാക്കണം എന്ന ഉദ്ദേശത്തോടുകൂടിയാണ് ഡോ. ആസാദ് മൂപ്പന്റെ പ്രവര്‍ത്തനങ്ങള്‍. അതില്‍ നിരവധി ലോകോത്തര ആശുപത്രികള്‍, ക്ലിനിക്കുകള്‍, ഫാര്‍മസികള്‍ എന്നിവ ഉള്‍പ്പെടുന്നു.

ഇന്ത്യയില്‍ നിലവിലുള്ള മറ്റ് ആശുപത്രികള്‍ ഏറ്റെടുത്ത് ആസ്റ്റര്‍ ശൃംഖലയുടെ ഭാഗമാക്കിക്കൊണ്ടുള്ള വളര്‍ച്ചയാണ് കമ്പനി ലക്ഷ്യമിടുന്നത്. ബ്ലാക്സ്റ്റോണിന് നിക്ഷേപമുള്ള ക്വാളിറ്റി കെയര്‍ ലിമിറ്റഡുമായുള്ള ലയനം ആ നീക്കത്തിന്റെ ഭാഗമായിരുന്നു. അതോടെ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയര്‍ ശൃംഖലയില്‍ ഇന്ത്യയില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രികളുടെ എണ്ണം 38 ആയി ഉയരുകയും രാജ്യത്തെ ഏറ്റവും വലിയ മൂന്നാമത്തെ ഹോസ്പിറ്റല്‍ ശൃഖലയായി മാറുകയും ചെയ്തു. 27 നഗരങ്ങളിലായി 10,150 ലധികം രോഗികളെ കിടത്തി ചികില്‍സിക്കുന്നതിനുള്ള സംവിധാനമാണ് ഇപ്പോള്‍ ഇന്ത്യയില്‍ ആസ്റ്റര്‍ ഡിഎം ഹെല്‍ത്ത്‌കെയറിനുള്ളത്.

Share This Article
Leave a Comment
error: Content is protected !!