

ബെയ്‌റൂത്ത്: ബെയ്റൂത്തിന്റെ തെക്കന്‍ പ്രാന്തപ്രദേശങ്ങളില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ തരംഗ ആക്രമണത്തെ തുടര്‍ന്ന് വന്‍ സ്‌ഫോടനങ്ങള്‍. തീജ്വാലകള്‍ ആകാശത്തേക്ക് ഉയരുകയും ശബ്ദം ലെബനന്‍ തലസ്ഥാനത്തിന് ചുറ്റും പ്രതിധ്വനിക്കുകയും ചെയ്തുവെന്നാണ് അല്‍ ജസീറ ഇംഗ്ലീഷ് റിപ്പോര്‍ട്ട് ചെയ്തത്.

സെന്‍ട്രല്‍ ഗാസയിലെ ഒരു പള്ളിയില്‍ ഇസ്രായേല്‍ സൈന്യം നടത്തിയ ബോംബാക്രമണത്തില്‍ കുറഞ്ഞത് 21 ഫലസ്തീനികള്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ബെയ്‌റൂത്തില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ കഴിഞ്ഞ വെള്ളിയാഴ്ച മുതല്‍ ഹിസ്ബുല്ലയുടെ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ ചെയര്‍മാന്‍ ഹാഷിം സഫീദ്ദീനുമായുള്ള ബന്ധം നഷ്ടപ്പെട്ടതായി ലെബനന്‍ സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് അല്‍ ജസീറ റിപ്പോര്‍ട്ട് ചെയ്തു.
ഗാസയ്‌ക്കെതിരെ ഇസ്രായേലിന്റെ യുദ്ധം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് ലോകത്തിലെ വിവിധ നഗരങ്ങളില്‍ പതിനായിരങ്ങള്‍ തെരുവിലിറങ്ങി. പാരീസ് മുതല്‍ ന്യൂയോര്‍ക്ക്, കേപ് ടൗണ്‍ വരെ നടത്തിയ പ്രകടനങ്ങളില്‍ ഒരു വര്‍ഷമായി ഇസ്രായേല്‍ ഗാസയ്‌ക്കെതിരെ ആക്രമണം നടത്തുകയാണെന്ന് ചൂണ്ടിക്കാട്ടി.
ഗാസയില്‍ 2023 ഒക്ടോബര്‍ മുതല്‍ ഇസ്രായേല്‍ ആക്രമണങ്ങളില്‍ കുറഞ്ഞത് 41,825 പേര്‍ കൊല്ലപ്പെടുകയും 96,910 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഇസ്രയേലില്‍ ഒക്ടോബര്‍ 7-ന് ഹമാസിന്റെ നേതൃത്വത്തിലുള്ള ആക്രമണങ്ങളില്‍ കുറഞ്ഞത് 1,139 പേര്‍ കൊല്ലപ്പെടുകയും 200-ലധികം ആളുകള്‍ ബന്ദികളാകുകയും ചെയ്തു.

