വഖഫ് ബില്ലിന്നെതിരില്‍ ചെന്നൈയില്‍ മഹാറാലി

Web Desk
1 Min Read

ചെന്നൈ: ആള്‍ ഇന്ത്യാ മുസ്‌ലിം പേഴ്‌സണല്‍ ലോ ബോര്‍ഡിന്റെ നേതൃത്വത്തില്‍ നിര്‍ദ്ദിഷ്ഠ വഖഫ് ഭേദഗതി ബില്ലിനെതിരെ തമിഴ്നാട്ടിലെ വിവിധ രാഷ്ട്രീയ മത സംഘടനകളുടെ പങ്കാളിത്തത്തോടെ വഖഫ് സംരക്ഷണ റാലിയും പൊതുസമ്മേളനവും നടന്നു.

city exchange

ചെന്നൈ എഗ്മൂര്‍ രാജ രത്‌നം സ്റ്റേഡിയത്തില്‍ നടന്ന സമ്മേളനം പേഴ്‌സണല്‍ ലോ ബോര്‍ഡ് അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി മൗലാനാ ഫസലുര്‍ റഹിം മുജദ്ദിദി ഉദ്ഘാടനം ചെയ്തു. തമിഴ്‌നാട് ഇസ്‌ലാമിക് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഖാജാ മുഈനുദീന്‍ ബാഖവി, ആള്‍ ഇന്‍ന്ത്യാ മുസ്ലിം പേഴ്‌സണല്‍ ലോ അംഗം ഡോ. ഹുസൈന്‍ മടവൂര്‍ (കേരളം), സെല്‍വെ പെരും തൈകള്‍ എം എല്‍ എ (കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ്), തിരുച്ചി ശിവം എം പി (ഡി എം കെ), സച്ചിതാനന്ദം എം പി (സി പി എം), സുബ്രായന്‍ എം പി (സി പി ഐ), തോള്‍ തിരുമലവന്‍ എം പി (വി സി കെ പാര്‍ട്ടി), പ്രൊഫ. ജവാഹിറുല്ലാഹ് എം എല്‍ എ (ടി എം എം കെ), മൗലവി ഹനീഫ മമ്പഈ (ജമാഅത്തെ ഇസ്‌ലാമി), ഉമര്‍ഫാറൂഖ് (എസ് ഡി പി ഐ) തുടങ്ങിയ പ്രമുഖര്‍ സംസാരിച്ചു.

നിര്‍ദ്ദിഷ്ഠ വഖഫ് ബില്‍ ഇന്ത്യന്‍ ഭരണഘടനക്കെതിരാണെന്നും അത് മുസ്‌ലിം സമുദായത്തിന്റെ സ്വത്തുക്കള്‍ കയ്യേറാനുള്ള ഗൂഡാലോചനയാണെന്നും അതിനാല്‍ എല്ലാ ജനാധിപത്യ മതേതര പാര്‍ട്ടികളും മതസംഘടനകളും ഈ ബില്ലിനെ എതിര്‍ക്കണമെന്നും പ്രഭാഷകര്‍ ആവശ്യപ്പെട്ടു.

സ്വാതന്ത്ര്യ സമരകാലത്ത് മറ്റാരെക്കാളും മുന്നില്‍ നിന്ന് പൊരുതി മരിച്ച മുസ്ലിം സമുദായത്തെ ഉന്മൂലനാശം വരുത്തുന്ന പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഭരണകൂടം പിന്മാറണം. ഇത്തരം അനീതിക്കും ഭരണഘടനാ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കുമെതിരില്‍ എല്ലാവരും ഒന്നിച്ച് നിന്ന് പോരാടണമെന്നും അവര്‍ ആവശ്യപ്പെട്ടു.

- Advertisement -
Ad image

ഇത്തരം പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ വിശ്വാസികള്‍ കൂടുതലായി അല്ലാഹുവിലേക്ക് അടുക്കണമെന്നും സദാപ്രാര്‍ഥിച്ച് കൊണ്ടിരിക്കണമെന്നും ഇക്കാര്യത്തില്‍ എല്ലാവരുടെയും സഹകരണമുണ്ടാവണമെന്നും മൗലാനാ മുജദ്ദിദി ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

Share This Article
Leave a Comment
error: Content is protected !!