
ആലുവ: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രണ്ടാം ചരമദിനം യൂത്ത് കോണ്‍ഗ്രസ്സ് ചൂര്‍ണ്ണിക്കര മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പഞ്ചായത്ത് ബഡ്‌സ് സ്‌കൂളിലെ കുട്ടികളോടൊപ്പം ആചരിച്ചു. ബഡ്‌സ് സ്‌ക്കൂളില്‍ നടന്ന ഉമ്മന്‍ചാണ്ടി അനുസ്മരണ യോഗം യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ലിന്റോ പി ആന്റു ഉദ്ഘാടനം ചെയ്തു.

മണ്ഡലം പ്രസിഡന്റ് ജിതിന്‍ രാജ് അധ്യക്ഷത വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് പി എച്ച് അസ്‌ലം, കെ കെ ജമാല്‍, സി പി നാസര്‍, മുഹമ്മദ് ഷെഫീക്ക്, രാജേഷ് പുത്തനങ്ങാടി, എം എസ് സനു, വി.എം ഉബൈദ്, അഷല്‍, ടി ഐ മുഹമ്മദ്, നസീര്‍ ചൂര്‍ണ്ണിക്കര, കെ കെ രാജു, പി എസ് യൂസഫ്, മനു മൈക്കിള്‍, മനോഹരന്‍ തറയില്‍, ശശി തൂമ്പായില്‍, സുധീര്‍ കുന്നത്തേരി, ഷംസുദ്ദീന്‍ മനക്കപ്പറമ്പില്‍, സിനി ടീച്ചര്‍, കെ യു താഹ, നിയാസ്, ഷെമീര്‍ ലാല, ഇ എം ഷെരീഫ്, ജിനാസ് ജബ്ബാര്‍, അനൂപ് ശിവശക്തി എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. തുടര്‍ന്ന് ബഡ്‌സ് സ്‌ക്കൂളിലെ കുട്ടികള്‍ക്ക് സ്‌നേഹ വിരുന്നും ഉണ്ടായിരുന്നു.
