വടകര ഇറിഗേഷന്‍ ഡിപ്പാര്‍ട്‌മെന്റ് സബ് ഡിവിഷന്‍ ഓഫീസ് ബഹുജന ധര്‍ണ്ണ 28ന്

Web Desk
1 Min Read

വടകര: ഐ എന്‍ എല്‍ നാദാപുരം പഞ്ചായത്ത് കമ്മിറ്റി 28ന് വടകര ഇറിഗേഷന്‍ ഡിപ്പാര്‍ട്ട്്‌മെന്റ് സബ് ഡിവിഷന്‍ ഓഫിസില്‍ ബഹുജന ധര്‍ണ നടത്തും.

city exchange

നാദാപുരം പഞ്ചായത്ത് ആറാം വാര്‍ഡില്‍ മയ്യഴി പുഴയുടെയും പുഴയോരത്തെയും ഏക്കര്‍ കണക്കിന് ഭൂമി കയ്യേറിയവര്‍ക്കെതിരെ ക്രിമിനല്‍ നിയമ നടപടി സ്വീകരിക്കുക, കയ്യേറ്റക്കാരെ സംരക്ഷിക്കുന്ന ഇറിഗേഷന്‍ ഉദ്യോഗസ്ഥരെ സര്‍വ്വീസില്‍ നിന്ന് നീക്കം ചെയ്യുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്.

വടകര നട്ട് സ്ട്രീറ്റിലുള്ള ഇറിഗേഷന്‍ സബ് ഡിവിഷന്‍ ഓഫീസിന് മുമ്പില്‍ നടക്കുന്ന സമരം ഐ എന്‍ എല്‍ സംസ്ഥാന സെക്രട്ടറിയേറ്റ് അംദം സമദ് നരിപ്പറ്റ ഉദ്ഘാടനം ചെയ്യും. ഐ എന്‍ എല്‍ സംസ്ഥാന കൗണ്‍സിലര്‍ സി എച്ച് ഇബ്രാഹിം ഹാജി, ഐ എന്‍ എല്‍ നാദാപുരം മണ്ഡലം പ്രസിഡന്റ് കെ ജി ലത്തീഫ്, ജനറല്‍ സെക്രട്ടറി രവി പുറ്റങ്കി, ട്രഷറര്‍ ഇ കെ പോക്കര്‍, കുറ്റ്യാടി മണ്ഡലം പ്രസിഡന്റ് നൗഷാദ് വേളം, പെരുവായല്‍ ജനറല്‍ സെക്രട്ടറി മുഹമ്മദ് നാറാണത്ത്, വടകര മുനിസിപ്പല്‍ പ്രസിഡന്റ് എം പി അബ്ദുള്ള, ജനറല്‍ സെക്രട്ടറി മിഖ്ദാദ് തയ്യില്‍ എന്നിവര്‍ സംസാരിക്കും.

നാദാപുരം പഞ്ചായത്ത് കമ്മിറ്റി ഭാരവാഹികളായ വി എ പോക്കര്‍ ഹാജി, കെ കെ അന്‍വര്‍, അത്തിലാട്ട് കുട്ട്യാലി ഹാജി, ടി എ നാസര്‍ ചിയ്യൂര്‍, ഷരീഫ് മൊയിലോത്ത് എന്നിവര്‍ ധര്‍ണ്ണക്ക് നേതൃത്വം നല്‍കും.

- Advertisement -
Ad image
TAGGED:
Share This Article
Leave a Comment
error: Content is protected !!